Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊ​തു​മാ​പ്പ്...

പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തുന്ന​വ​ർ നി​ര​വ​ധി; ഇ​ന്ത്യ​ൻ എം​ബ​സി സേ​വ​ന നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
indian embassy
cancel

കു​വൈ​ത്ത് സി​റ്റി: പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ൽ നാ​ട്ടി​ൽ പോ​കു​ന്ന​വ​ർ​ക്കും താ​മ​സരേ​ഖ​ക​ൾ പു​തു​ക്കു​ന്ന​വ​ർ​ക്കും വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള നി​ര​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ത്യ​ൻ പാ​സ്​​പോ​ർ​ട്ടും മ​റ്റു രേ​ഖ​ക​ളും ഇ​ല്ലാ​ത്ത​വ​ർ​ക്ക് എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് (വൈ​റ്റ് പാ​സ്​​പോ​ർ​ട്ട്) ഇ​ന്ത്യ​ൻ എം​ബ​സി അ​നു​വ​ദി​ക്കും. ഇ​തി​നാ​യി അ​ഞ്ചു ദീ​നാ​ർ ആ​ണ് സേ​വ​ന നി​ര​ക്ക് ഈ​ടാ​ക്കു​ക. ബി.​എ​ൽ.​എ​സ് സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു ദീ​നാ​റും ഈ​ടാ​ക്കും. ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ ഫോം ​ഫി​ല്ലി​ങ്, ഫോ​ട്ടോ​ഗ്രാ​ഫ്, ഫോ​ട്ടോ​കോ​പ്പി, വെ​ബ് പ്രി​ന്റി​ങ് എ​ന്നി​വ​ക്കും നി​ശ്ചി​ത നി​ര​ക്ക് എം​ബ​സി പ്ര​ഖ്യാ​പി​ച്ചു. നി​ശ്ചി​ത തു​ക അ​ല്ലാ​തെ മ​റ്റു തു​ക​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി വ്യ​ക്ത​മാ​ക്കി.

വൈ​റ്റ് പാ​സ്‌​പോ​ർ​ട്ടി​ന് വെ​ള്ളി​യാ​ഴ്ച ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​ക്ക് ര​ണ്ടു മ​ണി മു​ത​ൽ നാ​ലു മ​ണി വ​രെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ബി.​എ​ൽ.​എ​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. കു​വൈ​ത്ത് സി​റ്റി, അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ൽ, ജ​ഹ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബി.​എ​ല്‍.​എ​സ് സെ​ന്‍റ​റു​ക​ള്‍.പി​ഴ അ​ട​ച്ച് താ​മ​സം നി​യ​മ​വി​ധേ​യ​മാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ വൈ​റ്റ് പാ​സ്‌​പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ നി​ല​വി​ലെ സ്പോ​ൺ​സ​റു​ടെ​യും, പു​തി​യ സ്പോ​ൺ​സ​റു​ടെ​യും സി​വി​ൽ ഐ​ഡി​യും ആ​വ​ശ്യ​മാ​യ മ​റ്റ് രേ​ഖ​ക​ളു​മാ​യി ബി​.എ​ൽ​.എ​സ് കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്ക​ണ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക് +965-65506360 (Whatsapp), +965-22211228 (കോ​ൾ സെ​ന്റ​ർ) എ​ന്നി​വ​യി​ൽ ബ​ന്ധ​പ്പെ​ടാം. മാ​ര്‍ച്ച് 17മു​ത​ൽ ജൂ​ൺ 17വ​രെ​യാ​ണ് കു​വൈ​ത്തി​ൽ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഈ ​കാ​ല​യ​ള​വി​ൽ നി​യ​ലം​ഘ​ക​ർ​ക്ക് പി​ഴ​യോ മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ളോ നേ​രി​ടാ​തെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാം. പി​ഴ അ​ട​ച്ചു താ​മ​സരേ​ഖ പു​തു​ക്കി കു​വൈ​ത്തി​ൽ ക​ഴി​യാ​നും അ​വ​സ​രമുണ്ട്. ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ റ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റു​ക​ളി​ലാ​ണ് പൊ​തു​മാ​പ്പി​നാ​യു​ള്ള അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.

  • വൈ​റ്റ് പാ​സ്​​പോ​ർ​ട്ട് -5 ദീ​നാ​ർ
  • ബി.​എ​ൽ.​എ​സ് സ​ർ​വി​സ്
  • ചാ​ർ​ജ് -1 ദീ​നാ​ർ
  • ഫോം ​ഫി​ല്ലി​ങ്- 300 ഫി​ൽ​സ്
  • ഫോ​ട്ടോ​ഗ്രാ​ഫ്- 300 ഫി​ൽ​സ്
  • ഫോ​ട്ടോ​കോ​പ്പി- 100 ഫി​ൽ​സ്
  • വെ​ബ് പ്രി​ന്റി​ങ് - 150 ഫി​ൽ​സ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmnestyIndian EmbassyKuwait News
News Summary - Indian Embassy Service rate announced
Next Story