ഇന്ത്യന്‍ എംബസി വെർച്വൽ ഇന്ററാക്ടിവ് സെഷൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി പബ്ലിക് അതോറിറ്റി ഹൗസിങ് വെൽഫെയറുമായി സഹകരിച്ച് വെർച്വൽ ഇന്ററാക്ടിവ് സെഷൻ സംഘടിപ്പിച്ചു. കുവൈത്തിലേയും ഇന്ത്യയിലേയും റിയൽ എസ്റ്റേറ്റ് രംഗത്തെ അവസരങ്ങളെ കുറിച്ച് സെഷനില്‍ ചര്‍ച്ചകള്‍ നടന്നു.
കുവൈത്ത് ഹൗസിങ് വെൽഫെയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നാസര്‍ ആദല്‍ കുവൈത്തില്‍ വരാനിരിക്കുന്ന മെഗാ പ്രോജക്ടുകളെ കുറിച്ച് വിശദമായ അവതരണം നടത്തി. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക, മുതിര്‍ന്ന എംബസി ഉദ്യോഗസ്ഥര്‍, ബിസിനസ് മേഖലയിലെ പ്രമുഖര്‍ എന്നിവ സെഷനില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.