അഗ്നിസുരക്ഷ വെബിനാർ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി
text_fieldsകുവൈത്ത് സിറ്റി: അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഇന്ത്യൻ എംബസി വെബിനാർ സംഘടിപ്പിച്ചു. മേയ് നാലിന് അന്താരാഷ്ട്ര അഗ്നിശമന പോരാളികളുടെ ദിവസം ആചരിക്കുന്നതിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറയും ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികം ആഘോഷിക്കുന്നതിെൻറയും ഭാഗമായി എംബസി നിരവധി പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നു.
ഇതിെൻറ ഭാഗമായി കുവൈത്തിൽ നിരവധി 'സ്കിൽ ഇന്ത്യ'പരിപാടികൾ നടത്തും. ഇതിൽ ആദ്യത്തേതാണ് ചൊവ്വാഴ്ച നടന്ന അഗ്നി സുരക്ഷ വെബിനാർ. എല്ലാ മാസവും ആദ്യ മാസത്തിൽ നൈപുണ്യ വികസനം ലക്ഷ്യമാക്കിയുള്ള പരിപാടി നടത്തുമെന്ന് അംബാസഡർ സിബി ജോർജ് വ്യക്തമാക്കി. കോവിഡ് ദുരന്തകാലത്ത് ഇന്ത്യക്കാർക്ക് കുത്തിവെപ്പും ചികിത്സയും മറ്റും സൗകര്യങ്ങളും നൽകുന്ന കുവൈത്ത് അധികൃതർക്ക് അംബാസഡർ നന്ദി അറിയിച്ചു.
കുവൈത്ത് ഒായിൽ കമ്പനിയിലെ ക്വാളിറ്റി ടീം ലീഡർ ഫാരിസ് അഹ്മദ് അബ്ദുല്ല അൽ മൻസൂരി, കുവൈത്ത് ഇൻറഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയിലെ ഫയർ സേഫ്റ്റി എൻജിനീയർ നരേഷ് ലൻജേവാർ എന്നിവർ സംസാരിച്ചു. എംബസി അങ്കണത്തിൽ പരിമിതമായ ആളുകളെ പെങ്കടുപ്പിച്ച് നടത്തിയ പരിപാടി എംബസിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ നിരവധി പേർ കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.