ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്ത്യൻ സ്വാതന്ത്ര്യദിന പ്രമോഷൻ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റിൽ ‘സ്വാതന്ത്ര്യദിന’ ഉത്സവം. ആഗസ്റ്റ് 15 വരെ നീളുന്ന പ്രത്യേക പ്രമോഷന് ലുലുവിൽ തുടക്കമായി.
അൽ റായി ഔട്ട്ലറ്റിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പ്രമോഷൻ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും പ്രധാന സ്പോൺസർമാരും പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത അവതരണം, ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ വർണാഭമായ കലാപരിപാടികൾ, ഇന്ത്യൻ കലാകാരന്മാരുടെ ലൈവ് പെയിന്റിങ് പ്രദർശനം എന്നിവയും നടന്നു.
പ്രദർശനത്തിൽ പ്രതിഭ തെളിയിച്ച കലാകാരന്മാർക്ക് അംബാസഡർ ഡോ. ആദർശ് സ്വൈക മെമന്റോ നൽകി. ഇന്ത്യയുടെ സമ്പന്നവും പൈതൃകവുമായ ചരിത്ര സ്മാരകങ്ങളുടെയും ലാൻഡ്മാർക്കുകളുടെയും കട്ടൗട്ടുകളും ചിത്രങ്ങളും, ഇന്ത്യൻ ബഹിരാകാശ പേടകമായ ‘ചന്ദ്രയാൻ- 3’ന്റെ മാതൃക, ചിത്രപ്രദർശനങ്ങൾ എന്നിവയും ഒരുക്കി. പ്രത്യേകം ഇറക്കുമതി ചെയ്ത പരമ്പരാഗത ഇന്ത്യൻ ‘ത്രിചക്ര ഓട്ടോറിക്ഷ’യും ഇവിടെ എത്തിയാൽ കാണാം. സന്ദർശകർ ഫോട്ടോ എടുക്കാനുള്ള സൗകര്യവും ഉണ്ട്. പ്രമോഷന്റെ ഭാഗമായി പ്രത്യേക ഇന്ത്യൻ ഫുഡ് ഫെസ്റ്റ് മത്സരവും സംഘടിപ്പിച്ചു.
പലചരക്ക് സാധനങ്ങൾ, ഫ്രോസൺ മാംസം, പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യേതര ഇനങ്ങൾ, സൗന്ദര്യവർധക ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ വിശാലമായ ശ്രേണി പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അതിശയകരമായ കിഴിവുകളും ഓഫറുകളും ഇവക്ക് ലഭ്യമാണ്.
10 ദീനാറിനോ അതിലധികമോ മൂല്യമുള്ള സാധനങ്ങൾ വാങ്ങിയ ഉപഭോക്താക്കൾക്ക് 2.5 ദീനാർ മൂല്യമുള്ള വൗച്ചറുകൾ നൽകി. ഹൈപ്പർമാർക്കറ്റിൽനിന്ന് ഇന്ത്യൻ വസ്ത്രങ്ങൾ വാങ്ങുമ്പോൾ ഈ വൗച്ചർ ഉപയോഗപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.