സംഘടനകൾ തമ്മിലുള്ള യോജിച്ച പ്രവർത്തനം അനിവാര്യം - ഐ.ഐ.സി
text_fieldsയൂനുസ് സലീം, മനാഫ് മാത്തോട്ടം, അനസ് മുഹമ്മദ്
കുവൈത്ത് സിറ്റി: സംഘടനകൾ തമ്മിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആദർശത്തിൽ ഉറച്ച് നിന്നുകൊണ്ട് യോജിക്കാവുന്ന വിഷയങ്ങളിൽ യോജിച്ചു പ്രവർത്തിക്കുമെന്നും ഇന്ത്യൻ ഇസ് ലാഹി സെന്റർ ( ഐ.ഐ.സി) കേന്ദ്ര കൗൺസിൽ സംഗമം അഭിപ്രായപ്പെട്ടു.
കുവൈത്തിലെ സംഘടനകൾ പരസ്പരം മാനവവിഭവശേഷി പങ്കുവെച്ചു പൊതുമണ്ഡലത്തിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്.
ഇന്ത്യയിൽ ഇസ്ലാമോഫോബിയ പ്രകടമായി വളർന്ന് വരുന്നതിൽ ഉൽകണ്ഠയുണ്ടെന്നും ഭരണാധികാരികൾ ഇതിനെ ഗൗരവത്തോടെ കാണണമെന്നും കൗൺസിൽ സംഗമം സൂചിപ്പിച്ചു.
ഐ.ഐ.സി 2025-2026 വർഷത്തെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ തെരെഞ്ഞെടുത്തു.
ഇലക്ഷന് ഓഫിസർമാരായ അയ്യൂബ് ഖാൻ, മനാഫ് മാത്തോട്ടം, സഅദ് കെ.സി, ആമിർ മാത്തൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: യൂനുസ് സലീം (പ്രസി), മനാഫ് മാത്തോട്ടം (ജന.സെക്ര), അനസ് മുഹമ്മദ് (ട്രഷ), അബൂബക്കർ സിദ്ധീഖ് മദനി, അബ്ദുൽ അസീസ് സലഫി (വൈ.പ്രസി), കെ.സി.സഅദ്, അബ്ദുല്ലത്തീഫ് പേക്കാടൻ, അബ്ദുൽ റഷീദ്. ടി.എം, സൈദ് മുഹമ്മദ് റഫീഖ്, അബ്ദുറഹിമാൻ സിദ്ധീഖ്, മുഹമ്മദ് ആമിർ യൂ.പി, നബീൽ ഹമീദ്, മുഹമ്മദ് ബഷീർ, മുർഷിദ് അരീക്കാട്, അബ്ദുന്നാസർ മുട്ടിൽ, മുഹമ്മദ് ശാനിബ് പേരാമ്പ്ര, അയ്യൂബ് ഖാൻ മാങ്കാവ്, ഇബ്രാഹിം കൂളിമുട്ടം, ഷെർഷാദ് കോഴിക്കോട് (സെക്രട്ടറിമാർ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.