ഇന്ത്യൻ ഇസ്ലാഹി സെന്റർ തസ്കിയ സംഗമം
text_fieldsകുവൈത്ത് സിറ്റി: ഏതവസ്ഥയിലും ദൈവത്തെ സ്തുതിക്കുന്നവർക്ക് സ്വർഗത്തിൽ ‘ബൈത്തുൽ ഹംദ്’ എന്ന ഭവനം അല്ലാഹു നൽകുമെന്നും മനസ്സറിഞ്ഞ് ദൈവത്തെ സ്തുതിക്കാൻ നാം ശ്രദ്ധിക്കണമെന്നും കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂനിറ്റ് സംഘടിപ്പിച്ച തസ്കിയ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിഞ്ഞും അറിയാതെയും ദിവസവും നൂറിലധികം തവണ നമ്മൾ അല്ലാഹുവിനെ സ്തുതിക്കുന്നുണ്ട്.
അവ സ്വർഗപ്രവേശനത്തിന് മുതൽക്കൂട്ടാകുന്നതായി മാറണമെങ്കിൽ സ്രഷ്ടാവ് നൽകുന്ന ഏതവസ്ഥയും തൃപ്തിയോടെ നാം സ്വീകരിക്കണമെന്നും അദ്ദേഹം ഉണർത്തി. യൂനിറ്റ് വൈസ് പ്രസിഡൻറ് ഇ.എ. റഷീദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഇബ്രാഹിം കൂളിമുട്ടം സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മഷ്ഹൂദ് കൊയിലാണ്ടി നന്ദിയും പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായാണ് തസ്കിയ സംഗമം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.