ഇന്ത്യൻ ഇസ്ലാഹി സെൻറർ അഹ് മദി മേഖല ഇഫ്താർ
text_fieldsഇന്ത്യൻ ഇസ്ലാഹി സെൻറർ അഹ് മദി മേഖല ഇഫ്താർ സംഗമത്തിൽ നൗഷാദ് മദനി കാക്കവയൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ അഹ് മദി മേഖല ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഐ.ഐ.സി കേന്ദ്ര സെക്രട്ടറി അബ്ദുന്നാസർ മുട്ടിൽ അധ്യക്ഷത വഹിച്ചു. പ്രഭാഷകനും ഖുർആൻ പണ്ഡിതനുമായ നൗഷാദ് മദനി കാക്കവയൽ മുഖ്യപ്രഭാഷണം നടത്തി. വനിതകൾ വീടുകളിൽ പ്രത്യേകം തയാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ടാണ് സംഗമത്തിനെത്തിയവർ നോമ്പു തുറന്നത്. മുന്നൂറിൽ പരം പേർക്കാണ് ഇഫ്ത്വാർ വിരുന്ന് ഒരുക്കിയത്.
ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സലഫി, സെക്രട്ടറി ശാനിബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. മിശാൽ മുഹമ്മദ് ഖിറാഅത്ത് നടത്തി. ശൈഖ് ത്വൻത്വാവി ബുയൂമി അശീശ്, അബൂബക്കർ സിദ്ദീഖ് മദനി, അബ്ദുറഹിമാൻ പൊന്നാനി, ഫിൽസർ കോഴിക്കോട് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.