ഇന്ത്യൻ ഇസ്ലാഹി സെന്റർ പെരുന്നാൾ പിക്നിക്
text_fieldsകുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) വഫ്ര ഫാമിൽ ഈദ് പിക്നിക് സംഘടിപ്പിച്ചു. നീന്തൽ, വോളിബാൾ, വടംവലി, മ്യൂസിക്കൽ ചെയർ, ത്രോബോൾ, പെനാൽട്ടി ഷൂട്ടൗട്ട്, സ്വീറ്റ് പിക്കിങ്, ഓട്ടം, ബലൂൺ സ്റ്റാട്ടിങ്, ബലൂൺ കപ്പ് റൈസ് തുടങ്ങി വൈവിധ്യമായ മത്സരങ്ങൾ സംഘടിപ്പിച്ചു.
കെ.എൻ.എം മർകസുദ്ദഅവാ ട്രഷറർ എം.അഹ്മദ് കുട്ടി മദനി എടവണ്ണ മുഖ്യപ്രഭാഷണം നടത്തി. കളിയും ചലനാത്മകതയും കുട്ടികളുടെ ജന്മവാസനയാണ്. ആ ചോദനയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് രക്ഷിതാക്കളും അധ്യാപകരും ചെയ്യേണ്ടതെന്ന് അഹ്മദ് കുട്ടി മദനി വിശദീകരിച്ചു. ഔഖാഫ് മതകാര്യ വകുപ്പിന്റെ പ്രത്യേക ക്ഷണിതാവായി എത്തിയ യുവ പ്രസംഗകൻ ലുഖ്മാൻ പോത്ത്കല്ല്, ഡോ. ബയാൻ ബീവി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകളെടുത്തു. ഐ.ഐ.സി കേന്ദ്ര ഉപാധ്യക്ഷൻ സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി അയ്യൂബ് ഖാൻ, അബ്ദുല്ലത്തീഫ് പേക്കാടൻ, സൈദ് മുഹമ്മദ്, അബ്ദുറഹിമാൻ തങ്ങൾ, നാസർ മുട്ടിൽ, അബ്ദുറഹിമാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.