'ജലാലുദ്ദീൻ ഉമരി നിരവധി ആളുകൾക്ക് പ്രചോദനം'
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ മുസ്‍ലിം അസോസിയേഷൻ (ഐ.എം.എ) കുവൈത്ത് മൗലാന ജലാലുദ്ദീൻ അൻസർ ഉമരി അനുശോചന യോഗം സംഘടിപ്പിച്ചു. പണ്ഡിതനും ഗ്രന്ഥകാരനും പത്രപ്രവർത്തകനും ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ അമീറുമായ ജലാലുദ്ദീൻ അൻസർ ഉമരി സമർപ്പിത ജീവിതത്തിന്റെ ഉടമയും നിരവധി ആളുകൾക്ക് പ്രചോദനവുമായിരുന്നെന്ന് യോഗം വിലയിരുത്തി. ജലാലുദ്ദീൻ അൻസർ ഉമരി ഇസ്‌ലാമിക സാഹിത്യരംഗത്ത് നടത്തിയ പ്രവർത്തനങ്ങളെ എടുത്തുകാട്ടിയ ഡോ. റാസി ഉൽ ഇസ്‍ലാം നദ്‌വി, ഉമരിയുടെ പ്രവർത്തന മണ്ഡലത്തെ സദസ്സിന് മുമ്പാകെ അവതരിപ്പിച്ചു.
ശൈഖ് അബ്ദുല്ല അൽ ഹുദൈബ്, ഡോ. അബ്ദുല്ല സൽമാൻ അൽ അത്വീഖി, ഡോ. നാസർ ജാസിം അൽസനെ, ശൈഖ് അഹമ്മദ് അൽ ദബ്ബൂസ് തുടങ്ങി കുവൈത്തിലെ നിരവധി പ്രമുഖർ അൻസർ ഉമരിയെ അനുസ്മരിച്ചു. കുവൈത്തിലെ ഇന്ത്യൻ, വിദേശ സംഘടന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. മൗലാന ഉമർ ഫലാഹി, മൗലാന സനാഉല്ല ഉമരി, ശരീഫ് പി.ടി (കെ.ഐ.ജി), ഹിദായത്തുല്ല (ഫിമ), അബ്ദുൽ ഹനീഫ്, മസൂദ് ഷിഹാബ്, ശറഫുദ്ദീൻ സൂഫി എന്നിവരും സംസാരിച്ചു. കവി മൗലാന മസൂദ് ഹസാസ്, മൗലാന ജലാലുദ്ദീൻ ഉമരിയുടെ കൃതികളെ പ്രകീർത്തിക്കുന്ന കവിത അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.