ഇന്ത്യൻ നാവികസേന കപ്പലുകൾ സന്ദർശിച്ചത് നിരവധി പേർ
text_fieldsകാണാൻ ഇന്നുകൂടി
അവസരം
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇന്ത്യൻ നാവികസേന കപ്പലുകൾ സന്ദർശിച്ചത് നിരവധി പേർ. ഇന്ത്യക്കാർക്ക് കപ്പൽ സന്ദർശിക്കാൻ വ്യാഴാഴ്ചയും അവസരം ഉണ്ടാകും. ഐ.എൻ.എസ്- ടി.ഐ.ആർ, ഐ.എൻ.എസ്-സുജാത, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ സാരഥി എന്നിവയാണ് നാലുദിവസ സന്ദർശനത്തിനായി ചൊവ്വാഴ്ച ഷുവൈഖ് തുറമുഖത്ത് എത്തിയത്. കുവൈത്ത് നാവികസേന, അതിർത്തി സേന, ഇന്ത്യൻ എംബസി എന്നിവർ ചേർന്ന് കപ്പലിനെ സ്വീകരിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും ചടങ്ങിനെത്തി.
കപ്പലുകൾ സന്ദർശിക്കാൻ നിരവധി പേരാണ് ഇതിനകം എത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നുമുതൽ രണ്ടുവരെ, രണ്ടുമുതൽ മൂന്നുവരെ, മൂന്നുമുതൽ നാലുവരെ, നാലു മുതൽ അഞ്ചുവരെ എന്നിങ്ങനെയാണ് സന്ദർശിക്കാവുന്ന സമയം.
സന്ദർശകർ https://forms.gle/c9kmxtevQSunEghx8 എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കണം. സന്ദർശനത്തിന് സിവിൽ ഐ.ഡി നിർബന്ധമാണ്. സന്ദർശനത്തിന് അനുമതി ലഭിച്ചവർ അതിന്റെ പകർപ്പും കരുതണം. 2022 ജൂലൈയിൽ ഇന്ത്യൻ നാവിക കപ്പലായ ഐ.എൻ.എസ് -ടി.ഇ.ജി കുവൈത്ത് സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.