എഴുത്തുപരീക്ഷക്ക് അനുമതി തേടി ഇന്ത്യന്‍ സ്കൂളുകള്‍
text_fieldsകുവൈത്ത് സിറ്റി: മേയ് മാസത്തില്‍ കുവൈത്തിൽ എഴുത്തുപരീക്ഷ നടത്താന്‍ അനുവാദം തേടി കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍. 20 സ്കൂളുകൾ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് അപേക്ഷ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓരോ അധ്യയനവര്‍ഷവും വിദ്യാർഥികളുടെ ക്ലാസ് കയറ്റം നിർണയിക്കാൻ പ്രത്യേക മൂല്യനിര്‍ണയ സംവിധാനം ആവശ്യമാണെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം.
കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണം എന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അല്ലാത്തപക്ഷം 8000 വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ വന്ന് പരീക്ഷ എഴുതേണ്ടി വരും. യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇതിന് ഒേട്ടറെ പരിമതികളുണ്ട്. സ്കൂളുകളുടെ പ്രതിനിധി സംഘം വിദ്യാഭ്യാസ മന്ത്രാലയവുമായി ചര്‍ച്ച നടത്തും. എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് പരീക്ഷ നടത്താന്‍ സ്കൂളുകള്‍ തയാറാണെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 12 മുതലാണ് കുവൈത്തിൽ വിദ്യാലയങ്ങൾ അടച്ചിട്ടത്. ഒാൺലൈനായാണ് ഇപ്പോൾ അധ്യയനം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.