കുവൈത്തിൽ ഇന്ത്യൻ സർവകലാശാല പ്രാദേശിക ചാപ്റ്ററുകൾ തുറക്കാൻ ശ്രമം
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിടെയുണ്ടായ കുവൈത്ത് സന്ദർശനം ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക.
നാല് പതിറ്റാണ്ടുകൾക്കിടയിലുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകവും സഹകരണത്തിന്റെ പ്രധാന മേഖലകൾ മുന്നോട്ട് കൊണ്ടുപോകുന്നതുമാണ്.
സന്ദർശന വേളയിൽ നരേന്ദ്ര മോദി കുവൈത്ത് അമീർ, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവരെ ഇന്ത്യ സന്ദർശിക്കാൻ ഔപചാരികമായി ക്ഷണിച്ചിരുന്നു. ഇന്ത്യ-കുവൈത്ത് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ആഴത്തിലുള്ള പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നതായി ഡോ. ആദർശ് സ്വൈക ചൂണ്ടിക്കാട്ടി.
ആരോഗ്യ സംരക്ഷണത്തിൽ ഇരു രാജ്യങ്ങളും കൂടുതൽ സഹകരണം, കുവൈത്തിൽ ഇന്ത്യൻ സർവകലാശാലകളുടെ പ്രാദേശിക ചാപ്റ്ററുകൾ തുറക്കാനുള്ള സാധ്യത എന്നിവയിലും ഇന്ത്യൻ അംബാസഡർ പ്രതീക്ഷ പുലർത്തി. ഇതിനായുള്ള നടപടികൾ പുരോഗതിയിലാണ്. ജി.സി.സിയുമായി സ്വതന്ത്ര വ്യാപാര കരാറിനായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഇന്ത്യൻ അംബാസഡർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.