സർക്കാർ കരാറുകളുടെ സ്വദേശിവത്കരണം:30 സർക്കാർ ഏജൻസികളുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: സർക്കാർ കരാറുകൾ സ്വദേശിവത്കരിക്കുന്നതിനുള്ള സംവിധാനം വിശദീകരിക്കാൻ പബ്ലിക്ക് അതോറിറ്റി ഓഫ് മാൻപവർ (പാം) 30 സർക്കാർ ഏജൻസികളുമായി കൂടിക്കാഴ്ച നടത്തി.
2023 ഒക്ടോബർ 30ന് മന്ത്രിസഭ പുറത്തിറക്കിയ പുതിയ നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിക്കാനാണ് 30 സർക്കാർ ഏജൻസികളുടെ പ്രതിനിധികളുമായി പബ്ലിക്ക് അതോറിറ്റി ഓഫ് മാൻപവർ കൂടിക്കാഴ്ച നടത്തിയത്. തീരുമാനം ഈ വർഷം മേയ് മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യമേഖലയിൽ ജോലിചെയ്യാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ കരാറുകളിലൂടെ തൊഴിലാളികളുടെ തൊഴിൽസുരക്ഷ വർധിപ്പിക്കുകയുമാണ് ലക്ഷ്യം.
തൊഴിൽ, ശാസ്ത്രീയ അനുഭവം, സാങ്കേതിക വൈദഗ്ധ്യം എന്നിവ വികസിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷ. നാഷനൽ മാൻപവർ അഫയേഴ്സ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നജാത്ത് അൽ യൂസുഫ് പങ്കെടുത്തവരെ സ്വാഗതം ചെയ്തു.
അവരുടെ സഹകരണത്തിന് നന്ദി പറഞ്ഞു. സ്വകാര്യമേഖലയിൽ സ്വദേശികളുടെ ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ പദ്ധതികളിലൊന്നാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.