11 തസ്തികകളിൽ സെപ്റ്റംബറിൽ സ്വദേശിവത്കരണം പൂർത്തിയാക്കും
text_fieldsകുവൈത്ത് സിറ്റി: 11 തസ്തികകളിൽ സെപ്റ്റംബറിൽ സ്വദേശിവത്കരണം പൂർത്തിയാക്കുമെന്ന് സിവിൽ സർവിസ് കമീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് 'അൽ അൻബ' ദിനപത്രം റിപ്പോർട്ട് ചെയ്തു.
സർക്കാർ മേഖലയിലെ ഐ.ടി, മാരിടൈം, സാഹിത്യം, മാധ്യമരംഗം, കല, പബ്ലിക് റിലേഷൻ ജോലികൾ, ഡെവലപ്മെൻറ്, അഡ്മിനിസ്ട്രേറ്റിവ്, സ്റ്റാറ്റിസ്റ്റിക്സ് തസ്തികകളിലാണ് സെപ്റ്റംബറിൽ 100 ശതമാനം സ്വദേശിവത്കരണം
സാധ്യമാക്കാൻ സിവിൽ സർവിസ് കമീഷൻ വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകിയത്.
മുഴുവൻ സർക്കാർ ജോലികളും കുവൈത്തികൾക്ക് നൽകാനാണ് തീരുമാനമെങ്കിലും ചില തസ്തികകളിൽ കുവൈത്തികൾ താൽപര്യം കാണിക്കാതിരിക്കുകയോ ആവശ്യാനുസരണം യോഗ്യതയുള്ളവരെ കിട്ടാതിരിക്കുകയോ ചെയ്യുന്ന സ്ഥിതിയുണ്ട്.
പ്രത്യേക ഇളവുനൽകിയ തസ്തികകൾ ഒഴികെ 2022ൽ സർക്കാർ വകുപ്പിൽ സ്വദേശികവത്കരണം പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.