ഇന്തോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ വെബിനാർ
text_fieldsകുവൈത്ത് സിറ്റി: ഇന്തോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ഓസോൺദിന വെബിനാർ സംഘടിപ്പിച്ചു. കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ബാബു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരിയും കുവൈത്ത് സ്പെഷൽ ഒളിമ്പിക്സ് നാഷനൽ ഡയറക്ടറുമായ റിഹാബ് എം. ബോറിസ്ലി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ശാസ്ത്രജ്ഞരായ ഡോ. കർനൂർ ദൗലത്ത്, ഡോ. മോൻസി മാത്യു എന്നിവരും എൻജിനീയർ സുനിൽ സദാനന്ദൻ, എൻജിനീയർ സി.എച്ച്. രാമകൃഷ്ണാചാരി എന്നിവരും 'ജീവിതത്തിനായി ഒാസോൺ'വിഷയത്തിൽ സംസാരിച്ചു.
ഓസോൺപാളിയുടെ സംരക്ഷണത്തിെൻറ ആവശ്യകത അവതാരകർ ഉണർത്തി. സംഘടനാംഗങ്ങൾക്കു പുറമെ സാമൂഹിക പ്രവർത്തകരും വിവിധ സംഘടന ഭാരവാഹികളുമായ ബിജു സ്റ്റീഫൻ, ഷൈജിത്ത്, അലക്സ് മാത്യു, അനിയൻകുഞ്ഞ്, അശോകൻ തിരുവനന്തപുരം, ഹമീദ് പാലേരി, പ്രകാശ് ചിറ്റേഴത്ത്, രഞ്ജിത്ത്, അരുൾരാജ് എന്നിവരും പങ്കെടുത്തു.
ഇന്തോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി നന്ദി പറഞ്ഞു. ഷൈനി ഫ്രാങ്ക് ഏകോപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.