ഇൻഡോ- അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്ററായി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ-അറബ് ബന്ധം ശക്തിപ്പെടുത്താനും അത് വിദേശ ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുത്താനുമായി 25 വർഷമായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ എന്ന സാമൂഹിക സാംസ്കാരിക സംഘടനയുടെ കുവൈത്ത് ചാപ്റ്റർ നിലവിൽ വന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ കൗൺസിൽ പ്രവർത്തിക്കുന്നുണ്ട്. കുവൈത്ത് ഫ്രീ ട്രേഡ് സോൺ മൂവൻ പിക്ക് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണൻ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് ചാപ്റ്റർ പ്രസിഡൻറും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഷൈനി ഫ്രാങ്ക് സ്വാഗതവും ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി നന്ദിയും പറഞ്ഞു. സൊസൈറ്റി ഫോർ ഗാർഡിയൻസ് ഫോർ ഡിസേബിൾഡ് ചെയർമാൻ റിഹാബ് എം ബോർസ് ലി, ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഫ് കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് ചെയർമാൻ ഖാലിദ് അൽ ആജ്മി, കുവൈത്ത് ടി.വി ഡയറക്ടർ അഹ്മ്മദ് ജാഫർ, ഒളിമ്പ്യനും സുലൈബികാത് സ്പോർട്ടിങ് ക്ലബ് ചെയർമാനുമായ ഡോ. മുസാഇദ് സഉൗദ് അൽ ഖുറൈബാനി, പ്രശസ്ത കുവൈത്തി ഗായകൻ മുബാറക്ക് അൽ റാഷിദ് അൽ ആസ്മി, ഇസ്തി ദാമ സി.ഇ.ഒ എൻജി. അബ്ദുൽ ഹക്കീം അൽ മുലൈലി, ഓർഗനൈസിങ് സെക്രട്ടറി ഷംസു താമരക്കുളം, ഉപദേശ സമിതി അംഗങ്ങളായ ജേക്കബ് ചണ്ണപ്പേട്ട, അയ്യൂബ് കച്ചേരി, വർഗീസ് പോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.