ഇൻഫോക് ആരോഗ്യ പരിശോധനയും ബോധവത്കരണവും
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) ആരോഗ്യ പരിശോധനയും ബോധവത്കരണ പരിപാടിയും സങ്കടിപ്പിച്ചു. ഇൻഫോക്കിന്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഹാല ഹോസ്പിറ്റലും ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലയൻസുമായി സഹകരിച്ച് എൻ.ബി.ടി.സി തൊഴിലാളികൾക്ക് പ്രത്യേകമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 250ൽ അധികം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ക്യാമ്പിൽ ഡെന്റൽ സ്ക്രീനിങ്, ബി.പി,ഷുഗർ, ഓക്സിജൻ മോണിറ്ററിങ് അടക്കം നിരവധി പരിശോധനകൾ നടത്തി. നാലു ദന്ത ഡോക്ടർമാർ, സാൽമിയ ഹാല ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷലിസ്റ്റ് ഡോ. അർജുൻ ശങ്കർ, ഇൻഫോക് വളന്റിയർമാർ, എൻ.ബി.ടി.സി വളന്റിയർമാർ എന്നിവർ ക്യാമ്പ് നയിച്ചു.
ഇൻഫോക് സബാഹ് ഏരിയ കോഓഡിനേറ്റർ വിജേഷ് വേലായുധൻ ആരോഗ്യ ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകി. ഡോ. ഗിരീഷ് ഓറൽ കാൻസറിനെ കുറിച്ച ക്ലാസ് നയിച്ചു.
ക്യാമ്പ് കൺവീനർ ബിനുമോൾ ജോസഫ്, ഇൻഫോക് പ്രസിഡന്റ് ബിബിൻ ജോർജ്, എൻ.ബി.ടി.സി ജനറൽ മാനേജർ (എച്ച്.ആർ) എൻ. മനോജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.