കുവൈത്ത്, ഒമാൻ, ഫലസ്തീൻ രാജ്യങ്ങൾക്ക് ഇൻഫോർമാറ്റിക്സ് അവാർഡ്
text_fieldsകുവൈത്ത് സിറ്റി: ഈ വർഷത്തെ ശൈഖ് സലിം അൽ അലി അസ്സബാഹ് ഇൻഫോർമാറ്റിക്സ് അവാർഡ് വിജയികളായി കുവൈത്ത്, ഒമാൻ, ഫലസ്തീൻ രാജ്യങ്ങളെ പ്രഖ്യാപിച്ചു. ഡിജിറ്റൽ പരിവർത്തനത്തിലെയും ഉപയോഗത്തിലെയും വ്യതിരിക്തതയാണ് അവാർഡ് ജേതാക്കളെ നിർണയിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം.
അറബ് സമൂഹങ്ങളിൽ വിജയകരമായ ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിൽ പ്രോത്സാഹനം നൽകുക എന്നതാണ് അവാർഡിന്റെ പ്രധാന ലക്ഷ്യമെന്ന് അവാർഡ് ട്രസ്റ്റി ബോർഡ് അംഗവും ഓർഗനൈസിങ് ചെയർമാനുമായ ബാസം അൽ ഷമ്മരി പറഞ്ഞു.
ഈ വർഷത്തെ അവാർഡിൽ സാമ്പത്തിക മേഖല, സംരംഭകത്വം, വികസന പരിജ്ഞാനം എന്നിവയും ഉൾപ്പെടുന്നു. ശൈഖ് സലിം അൽ അലി അസ്സബാഹ് ഇൻഫോർമാറ്റിക്സ് അവാർഡിന്റെ 23ാം പതിപ്പാണ് ഇത്തവണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.