സാമ്പത്തിക വളർച്ചയിൽ ഇൻഫോ ടെക്നോളജിക്ക് വലിയ സാധ്യത
text_fieldsകുവൈത്ത് സിറ്റി: കാര്യക്ഷമത മെച്ചപ്പെടുത്തൽ, ഉൽപാദനക്ഷമത വർധിപ്പിക്കൽ എന്നിവയിലൂടെ സാമ്പത്തിക വളർച്ചനിരക്ക് ഉയർത്താൻ ആശയവിനിമയ സാങ്കേതികവിദ്യ മേഖലക്ക് വലിയ സാധ്യതയുണ്ടെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഉമർ അൽ ഉമർ പറഞ്ഞു.
ഗൾഫ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ നിക്ഷേപം അനുബന്ധ മേഖലകളുടെ വികസനത്തിന് വലിയ സംഭാവന നൽകും. വിവരവും ആശയവിനിമയ സാങ്കേതികവിദ്യയും പുതിയ കാലഘട്ടത്തിലെ സമൂഹങ്ങളുടെ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വികസ്വര സമൂഹങ്ങളെ കൂടുതൽ വികസിത സമൂഹങ്ങളിലേക്ക് മാറ്റുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന സമ്മേളനം വ്യാഴാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.