കണ്ണൂർ വിമാനത്താവള അനീതി അവസാനിപ്പിക്കണം -ചർച്ചസംഗമം
text_fieldsകുവൈത്ത് സിറ്റി: കണ്ണൂർ വിമാനത്താവളം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടും അടച്ചുപൂട്ടലിലേക്ക് നയിക്കരുതെന്ന് ഉണർത്തിയും പ്രവാസി വെൽഫെയർ കുവൈത്ത് ചർച്ച സംഗമം. ‘ചിറകൊടിയുമോ കിനാവുകൾ’ എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചർച്ചസായാഹ്നത്തിൽ ജില്ലയിലെ പ്രവാസി കൂട്ടായ്മകളുടെ പ്രതികരണങ്ങൾ ഉയർന്നു. മലബാറിലെ പ്രവാസികളുടെ യാത്ര സാങ്കേതിക ന്യായങ്ങൾ പറഞ്ഞത് തട്ടിത്തെറിപ്പിക്കുന്നത് കടുത്ത അനീതിയാണെന്ന് സംഗമം ചൂണ്ടിക്കാട്ടി.
പ്രവാസി വെൽഫെയർ കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് വി.കെ. ഫായിസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു.
പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക് അഹ്മദ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ച കണ്ണൂർ എയർപോർട്ട് പോയന്റ് ഓഫ് കോൾ അനുമതി നൽകാത്തതിനാൽ വലിയ നഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എൻ.കെ. ഖാലിദ് (കെ.എം.സി.സി), വി. അബ്ദുല്‍ കരീം (കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ), രതീഷ് (ഫോക്), സി.എൻ. അഷ്റഫ് (തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ), ജുനൈദ് (കുവൈത്ത് വളപട്ടണം അസോസിയേഷൻ), ഷഫീഖ് (കുവൈത്ത് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ), ബി. അബ്ദുൽ ജലീൽ ബി, ഹാഫിസ് (ഫോറം ഫോർ അഡ്വാൻസ്മെന്റ് ഓഫ് മാട്ടൂൽ), സി.കെ. മുസ്തഫ, പി.എ.പി. അബ്ദുൽ സലാം (പുതിയങ്ങാടി ജമാഅത്ത് ദർസ് കമ്മിറ്റി), ഗിരീഷ് വയനാട് (പ്രവാസി വെൽഫെയർ കേന്ദ്ര സെക്രട്ടറി), ജവാദ് അമീർ (പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര സെക്രട്ടറി), എസ്. അഷ്റഫ് (പരിയാരം സി.എച്ച് സെന്റർ), അറഫാത്ത് (പ്രവാസി വെൽഫെയർ കണ്ണൂർ ജില്ല എക്സിക്യൂട്ടിവ് അംഗം), ജസീൽ ചെങ്ങളാൻ (പ്രവാസി വെൽഫെയർ സ്റ്റേറ്റ് കമ്മിറ്റി അംഗം) എന്നിവർ ചർച്ചയിൽ ഇടപെട്ട് സംസാരിച്ചു.
മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രതിനിധി എം. അബ്ദുൽ ജലീൽ, കാഞ്ഞിരോട് മഹല്ല് പ്രതിനിധി അൻവർ, കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ ഭാരവാഹിയായ സുനീഷ് മാത്യു, പ്രവാസി വെൽഫെയർ സ്റ്റേറ്റ് കമ്മിറ്റി അംഗം നയീം ചാലാട്, ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് അഫ്സൽ ഉസ്മാൻ, ട്രഷറർ എസ്.എ.പി. ശറഫുദ്ദീൻ, അസിസ്റ്റന്റ് സെക്രട്ടറി അൻവർ സാദത്ത് എന്നിവരും പങ്കെടുത്തു. പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര ട്രഷറർ ഖലീല്‍ റഹ്മാന് മോഡറേറ്ററായിരുന്നു. ജില്ല അസിസ്റ്റന്റ് ട്രഷറർ റിഷ്ദിൻ അമീർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.