കുവൈത്ത് സന്ദർശിച്ച് ഐ.എൻ.എസ് ടെഗ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിലുള്ള നാവികബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യൻ നേവൽ ഷിപ് (ഐ.എൻ.എസ്) ടെഗ് അധികൃതർ തിങ്കളാഴ്ച ഷുവൈഖ് തുറമുഖത്തെത്തി. ജൂലൈ 21 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഐ.എൻ.എസ് ടെഗ് അധികൃതർ കുവൈത്തിലെ നാവിക കേന്ദ്രങ്ങൾ സന്ദർശിക്കും.
ഏദൻ ഉൾക്കടലിൽ പൈറസി വിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി ദൗത്യങ്ങൾക്കായി ഐ.എൻ.എസ് ടെഗ് ഇതിനകം വിപുലമായ വിന്യാസങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഐ.എൻ.എസ് ടെഗിന്റെ സന്ദർശനം ഇന്ത്യയുടെ പ്രധാന സമുദ്രപങ്കാളി രാജ്യമെന്ന നിലയിൽ കുവൈത്തുമായുള്ള സൗഹൃദവും വർധിച്ചുവരുന്ന സഹകരണവും ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ എംബസി അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
ഷുവൈഖ് തുറമുഖത്ത് കുവൈത്ത് നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, തുറമുഖ അധികൃതർ, ഇന്ത്യൻ എംബസി, നാവികസേന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഐ.എൻ.എസ് ടെഗിന് സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.