Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​എ​ൻ.​എ​സ്...

ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണം ക​പ്പ​ൽ കു​വൈ​ത്തി​ലെ​ത്തു​ന്നു

text_fields
bookmark_border
ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണം ക​പ്പ​ൽ കു​വൈ​ത്തി​ലെ​ത്തു​ന്നു
cancel
camera_alt

ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണം

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ നാ​വി​ക ക​പ്പ​ലാ​യ ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണം കു​വൈ​ത്തി​ലെ​ത്തു​ന്നു. ഈ ​മാ​സം 19, 20 തീ​യ​തി​ക​ളി​ൽ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് ക​പ്പ​ൽ എ​ത്തും. ശ​ത്രു​ക്ക​ളു​ടെ റ​ഡാ​റു​ക​ളെ വെ​ട്ടി​ച്ച് പോ​കാ​ൻ ക​ഴി​വു​ള്ള മി​സൈ​ൽ​വേ​ധ ക​പ്പ​ലാ​ണ് ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണം. 163 മീ​റ്റ​ർ നീ​ള​വും 7000 ട​ൺ ഭാ​ര​വു​മു​ള്ള ക​പ്പ​ലി​ൽ ബ്ര​ഹ്മോ​സ് അ​ട​ക്കം അ​ത്യാ​ധു​നി​ക മി​സൈ​ലു​ക​ൾ ഘ​ടി​പ്പി​ക്കാം. ര​ണ്ട് ഹെ​ലി​കോ​പ്ട​റു​ക​ളെ വ​ഹി​ക്കാ​നു​മാ​കും. രാ​സ, ആ​ണ​വ ആ​ക്ര​മ​ണം ന​ട​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ലും ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണം പ്ര​വ​ർ​ത്തി​ക്കും. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​രു​ത്താ​യ ക​പ്പ​ൽ 2021 ന​വം​ബ​ർ 21 നാ​ണ് ക​മീ​ഷ​ൻ ചെ​യ്ത​ത്.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ക​പ്പ​ൽ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കും. ര​ണ്ടു ദി​വ​സ​വും വൈ​കീ​ട്ട് ആ​റു മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. സ​ന്ദ​ർ​ശ​ക​ർ പേ​ര്, സി​വി​ൽ ഐ​ഡി ന​മ്പ​ർ, പാ​സ്​​പോ​ർ​ട്ട് ന​മ്പ​ർ, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ സ​ഹി​തം https://docs.google.com/forms/d/e/1FAIpQLSf36dfDC0REEHMGWt7Uv0KmLxbzbS6bF2S5NcaFL8mvsgFNDA/viewform?usp=pp_url ലി​ങ്കി​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitINS Visakhapatnam
News Summary - INS Visakhapatnam arrives in Kuwait
Next Story