കാർ റെൻറൽ ഒാഫിസുകളിൽ പരിശോധന
text_fieldsകുവൈത്ത് സിറ്റി: വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പുമായി സഹകരിച്ച് ഗതാഗത വകുപ്പ് അർദിയയിലെ വാഹനങ്ങൾ വാടകക്ക് നൽകുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ബ്രിഗേഡിയർ ഖാലിദ് മഹ്മൂദിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. വാടകക്ക് നൽകുന്ന വാഹനങ്ങൾക്ക് മതിയായ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കൽ, ഉപഭോക്താക്കളെ കൃത്രിമമായ കരാറുകളിൽ ഒപ്പിടാൻ നിർബന്ധിക്കുക, വാഹനത്തിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിക്കാതിരിക്കൽ, ഗാർഹികത്തൊഴിലാളികൾക്ക് വാഹനം വാടകക്ക് നൽകൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടുപിടിക്കാനാണ് പരിശോധന നടത്തിയത്.
നിയമവിരുദ്ധ കരാറുകളിൽ ഒപ്പിടാൻ ഉപഭോക്താക്കളെ നിർബന്ധിക്കുകയും ചെയ്യുന്നതിനാൽ, നിയമപരമായ ബാധ്യതയിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് കാമ്പയിനിെൻറ ലക്ഷ്യമെന്ന് ലീസിങ് ഡിപ്പാർട്ട്‌മെൻറ് അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ലെഫ്. കേണൽ അബ്ദുറഹ്മാൻ അൽ അവാദി പറഞ്ഞു. 36 ഓഫിസുകളിൽ പരിശോധന നടത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയ 23 ഒാഫിസുകൾ അടപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.