സലൂണുകളിലും ഹെൽത്ത് ക്ലബുകളിലും പരിശോധന
text_fieldsകുവൈത്ത് സിറ്റി: കുത്തിവെപ്പ് എടുക്കാത്തവർക്കുള്ള പ്രവേശന നിയന്ത്രണങ്ങളുടെ ഭാഗമായി ഹെൽത്ത് ക്ലബുകളിലും സലൂണുകളിലും പരിശോധന നടത്തുന്നു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധനക്കെത്തി. മന്ത്രിസഭ ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധന. റസ്റ്റാറൻറുകളിലും അധികൃതർ പരിശോധന നടത്തുന്നുണ്ട്. പ്രവേശന നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ 500 സുരക്ഷ ഉദ്യോഗസ്ഥരെയാണ് പ്രത്യേകം നിയോഗിച്ചത്. 300 പേരെ പത്ത് പ്രധാന വാണിജ്യ സമുച്ചയങ്ങളിൽ വിന്യസിച്ചു.
200 പേർ ചെറിയ വാണിജ്യ സമുച്ചയങ്ങളിലും ഫീൽഡിലും പരിശോധന നടത്തും. സലൂണുകളിലും ഹെൽത്ത് ക്ലബുകളിലും റസ്റ്റാറൻറുകളിലും ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസിനെ കൂടാതെ മുനിസിപ്പാലിറ്റി, മാൻപവർ അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധനക്കിറങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.