മത്സ്യവിപണിയിൽ പരിശോധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ മന്ത്രാലയ അധികൃതർ ശർഖിലെ മത്സ്യമാർക്കറ്റ് സന്ദർശിച്ച് പരിശോധന നടത്തി. മന്ത്രി ഫഹദ് മുത്ലഖ് നാസർ അൽ ശരീആന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.
മത്സ്യമാർക്കറ്റ് സന്ദർശിച്ച് വിലയും ഉൽപന്ന ഗുണമേന്മയും മറ്റും പരിശോധിക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. അന്യായ വില ഇൗടാക്കുന്നവർ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമം പാലിക്കപ്പെടുന്നുണ്ടെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നില്ലെന്നും ഉറപ്പാക്കാൻ മന്ത്രാലയം വിവിധ വിപണികളിലെ പരിശോധന സന്ദർശനങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.