ഭക്ഷ്യസംഭരണ കേന്ദ്രങ്ങളിൽ പരിശോധന കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ ഭക്ഷ്യസംഭരണ കേന്ദ്രത്തിൽ കുവൈത്ത് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി പരിശോധന കാമ്പയിൻ ആരംഭിച്ചു.
ഹവല്ലി ഗവർണറേറ്റിലെ വിവിധ സ്റ്റോറുകളിൽ നടത്തിയ പരിശോധനയിൽ 11 നിയമലംഘനം കണ്ടെത്തി. വരും ദിവസങ്ങളിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ സൂചിപ്പിച്ചു.
ഭക്ഷ്യ ഉല്പന്നങ്ങള് പ്രത്യേകം പരിശോധിക്കണമെന്ന നിർദേശവുമായി കുവൈത്ത് പാര്‍ലമെൻറിലെ പരിസ്ഥിതികാര്യ സമിതി രണ്ടാഴ്ച മുമ്പ് രംഗത്തെത്തിയിരുന്നു. ഇറക്കുമതി ചെയ്യുന്നതും പ്രാദേശികവുമായ എല്ലാ ഭക്ഷ്യ ഉല്പന്നങ്ങളും പരിശോധിക്കേണ്ടതിെൻറ ആവശ്യകത പാർലമെന്റ് സമിതി ഊന്നിപ്പറഞ്ഞു.
ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍, കുവൈത്ത് മുനിസിപ്പാലിറ്റി, എന്‍വയോണ്‍മെൻറ് പബ്ലിക് അതോറിറ്റി, കുവൈത്ത് ജനറല്‍ അഡ്മിനിസ്ട്രേഷന് ഫോര്‍ കസ്റ്റംസ് എന്നിവയുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
അതിെൻറ തുടർച്ചയായാണ് പരിശോധന കാമ്പയിൻ ആരംഭിച്ചത്. ഇറക്കുമതി ചെയ്തതോ പ്രാദേശികമായി നിർമിച്ചതോ ആയ ഭക്ഷ്യ ഉല്പന്നങ്ങള് ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളില്‍നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ കാര്യക്ഷമമല്ലെന്നും അതിനാലാണ് രാജ്യത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്ധിക്കുന്നതെന്നുമാണ് പാർലമെന്റ് സമിതി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.