വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധനയുമായി വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥര്‍. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പൂഴ്ത്തിവെപ്പ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തിലെ വിവിധ ഭാഗങ്ങളിലെ മാളുകളിലും വസ്ത്ര സ്ഥാപനങ്ങളിലും ടയര്‍ ഷോപ്പുകളിലും പ്രത്യേക സംഘം പരിശോധന നടത്തി.
കഴിഞ്ഞ ദിവസം അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ കടകളിൽ നടത്തിയ പരിശോധനയിൽ 12 നിയമലംഘന റിപ്പോർട്ടുകൾ നൽകിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഇവിടങ്ങളിൽ നിന്ന് 17 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. സാൽമിയ പ്രദേശത്തെ കടകളിൽ വ്യാഴാഴ്ച 13 നിയമ ലംഘനങ്ങളും കണ്ടെത്തുകയുണ്ടായി.
കടകളില്‍ വിൽപനക്ക് പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപന്നങ്ങളില് രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവൂ. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.