Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​യ​മ​ലം​ഘ​ക​രെ...

നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന ഊ​ർ​ജി​തം; 120 പേ​ർ കൂ​ടി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​യി തു​ട​രു​ന്നു.

റെ​സി​ഡ​ൻ​സി, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 120 പേ​രെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റു ചെ​യ്തു. ജ​ഹ്റ, ഫ​ർ​വാ​നി​യ, അ​ഹ​മ്മ​ദി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ​വ​രി​ല്‍ കൂ​ടു​ത​ലും ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ്. നി​​യ​​മ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​ത്ത​​വ​​ർ​​ക്കെ​​തി​​രെ ക​​ർ​​ശ​​ന ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കാ​​നും പ​​രി​​ശോ​​ധ​​ന​​ക​​ൾ തു​​ട​​രാ​​നും നേ​ര​ത്തെ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി ശൈ​​ഖ് ത​​ലാ​​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നു. പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskuwaitarrestlaw breaking
News Summary - Inspection force to detect law breakers; 120 more arrested
Next Story