സെന്‍ട്രല്‍ ജയിലില്‍ മിന്നൽ പരിശോധന
text_fieldsകുവൈത്ത് സിറ്റി: സെന്‍ട്രല്‍ ജയിലില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ മിന്നൽ പരിശോധന നടത്തി. പ്രത്യേക സുരക്ഷ സേന, ജയിൽ സുരക്ഷ അഡ്മിനിസ്ട്രേഷൻ എന്നിവ സംയുക്തമായാണ് പരിശോധന കാമ്പയിൻ നടത്തിയത്. പരിശോധനയില്‍ രഹസ്യമായി ഒളിപ്പിച്ച മൊബൈൽ ഫോണുകളും കത്തികളും പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമം ലംഘിച്ചവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല സഫ അൽ മുല്ലയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജയിലുകളില്‍ അനധികൃതമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.