അപ്പാർട്ട്മെന്റുകളിൽ പരിശോധന, തൊഴിലാളികളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി
text_fieldsകുവൈത്ത് സിറ്റി: ബനീദ് അൽ ഘറിലെ അപ്പാർട്ട്മെന്റുകളിൽ ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തി. ഗാർഹിക തൊഴിലാളി വിസയിൽ എത്തിയ നിരവധി പ്രവാസികൾ ഭവന ചട്ടങ്ങൾ ലംഘിച്ച് അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിൽ താമസിക്കുന്നതായി കണ്ടെത്തി. തുടർന്ന് പ്രവാസികളെ സർക്കാർ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി. കുവൈത്ത് ചട്ടങ്ങൾ അനുസരിച്ച് പ്രവാസി വീട്ടുജോലിക്കാർ അവരുടെ കുവൈത്ത് സ്പോൺസർമാരോടൊപ്പം താമസിക്കേണ്ടതുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹ് അഭയകേന്ദ്രം സന്ദർശിച്ചു. അഭയകേന്ദ്രത്തിലെ താമസക്കാർക്ക് എല്ലാ സൗകര്യങ്ങളും തുടർന്നും നൽകാനും ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിക്കാനും മന്ത്രി പറഞ്ഞു. ഇവരെ മാതൃരാജ്യത്തേക്ക് തിരികെ അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.