ലൈസൻസ് ഇല്ലാത്ത ആയുധങ്ങൾ കണ്ടെത്താൻ കുവൈത്തിൽ പരിശോധന
text_fieldsകുവൈത്ത് സിറ്റി: ലൈസൻസ് ഇല്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കാൻ ആഭ്യന്തര മന്ത്രാലയം പരിശോധന കാമ്പയിൻ ആരംഭിച്ചു. വഫ്ര, ഉമ്മു സഫാഖ് ഭാഗങ്ങളിൽ കഴിഞ്ഞദിവസം പരിശോധന അരങ്ങേറി.
കുവൈത്ത് പൗരന്മാരിൽനിന്ന് മൂന്ന് എയർ ഗണ്ണും വെടിമരുന്നും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.
പൊതുസുരക്ഷ വിഭാഗം, ഗതാഗത വകുപ്പ്, ആയുധ അന്വേഷണ വകുപ്പ് എന്നിവയിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് പരിശോധന നടത്തിയത്. നിയമലംഘിച്ച് കുറ്റകൃത്യങ്ങൾക്കും വേട്ടയാടാനുമൊക്കെയായി ഉപയോഗിക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയാണ് ലക്ഷ്യം. രാജ്യത്തെ വിവിധ മേഖലകളിൽ പരിശോധന കാമ്പയിൻ തുടരാനാണ് തീരുമാനം.
അഞ്ചു വർഷം തടവ്, 10,000 ദീനാറിൽ കുറയാത്ത പിഴ എന്നിങ്ങനെ കർശന ശിക്ഷയാണ് ലൈസൻസ് ഇല്ലാതെ ആയുധം ഉപയോഗിച്ചാൽ ലഭിക്കുക. കുവൈത്തിൽ കഴിഞ്ഞ ഒന്നേകാൽ വർഷത്തിനിടെ 36 കൊലപാതകം നടന്നു. കൊടുംകുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് അധികൃതർ ഗൗരവത്തിലെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷവും ഇൗ വർഷം ഇതുവരെയുമുള്ള കണക്കാണിത്.
വർധിക്കുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിെൻറ എല്ലാഭാഗങ്ങളിലും സുരക്ഷാ പട്രോളിങ് ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ അൻവർ അൽ ബർജാസ് നിർദേശം നൽകിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗം അക്രമങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നതായി വിലയിരുത്തുന്നു. മിക്ക പ്രശ്നങ്ങളിലും യുവാക്കളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.