Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്ത്...

രാ​ജ്യ​ത്ത് സ്മാ​ർ​ട്ട് വൈ​ദ്യു​തി മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു

text_fields
bookmark_border
Smart electricity meters
cancel
camera_alt

വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം- എ​സ്.​ടി.​സി പ്ര​തി​നി​ധി​ക​ൾ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്മാ​ർ​ട്ട് വൈ​ദ്യു​തി മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു. ഇ​തി​ന്റെ ആ​ദ്യ​പ​ടി​യാ​യി വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ ഊ​ർ​ജ മ​ന്ത്രാ​ല​യം എ​സ്.​ടി.​സി​യു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം ഏ​ക​ദേ​ശം 500,000 സ്മാ​ർ​ട്ട് വൈ​ദ്യു​തി മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ക്കാ​നും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് ക​രാ​റെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ക്ടി​ങ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി മ​ഹാ അ​ൽ അ​സൂ​സി പ​റ​ഞ്ഞു.

സ്മാ​ർ​ട്ട് വൈ​ദ്യു​തി മീ​റ്റ​റു​ക​ൾ മ​നു​ഷ്യ​ന്‍റെ ഇ​ട​പെ​ട​ൽ കു​റ​ക്കു​ന്ന​തി​ലൂ​ടെ ഊ​ർ​ജ ഉ​പ​ഭോ​ഗ​വും കു​റ​ക്കും. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന റി​മോ​ട്ട് ക​ൺ​ട്രോ​ളി​ങ്ങും ഇ​തി​നു​ണ്ട്. സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ ത​ത്സ​മ​യ ഉ​പ​ഭോ​ഗ ട്രാ​ക്ക​റും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. ഇ​ത് ഊ​ർ​ജം കു​റ​ക്കു​ന്ന​തി​നും സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും. ഊ​ർ​ജം, ഐ​ടി, ടെ​ലി​കോം മേ​ഖ​ല​ക​ളി​ലെ അ​നു​ഭ​വ സ​മ്പ​ത്ത് രാ​ജ്യ​ത്തി ൻ്റെ ​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് എ​സ്.​ടി.​സി സി.​ഇ.​ഒ മു​അ​താ​സ് അ​ൽ ദ​ർ​റ​ബ് പ​റ​ഞ്ഞു.

ക​രാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​ത് കു​വൈ​ത്തി​നെ സു​സ്ഥി​ര​ത​യി​ലേ​ക്ക് ഒ​രു പ​ടി കൂ​ടി അ​ടു​പ്പി​ക്കു​മെ​ന്നും പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള ഫ​ല​പ്ര​ദ​മാ​യ സ​ഹ​ക​ര​ണം ഉ​യ​ർ​ത്തി​ക്കാ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSmart electricity metersMinistry of Energy
News Summary - Installing smart electricity meters
Next Story