ഇൻഷുറൻസ് ആശുപത്രിയിൽ ഒാരോ സന്ദർശനത്തിനും ഫീസ് നൽകേണ്ട
text_fieldsകുവൈത്ത് സിറ്റി: വിദേശികൾക്കായി തുടങ്ങുന്ന ഇൻഷുറൻസ് ആശുപത്രിയിൽ ഒാരോ സന്ദർശനത്തിനും ഫീസ് നൽകേണ്ടതില്ല. വാർഷിക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം മുൻകൂറായി അടച്ചുകഴിഞ്ഞാൽ ചികിത്സ പൂർണമായും സൗജന്യമാണ്. നിലവിൽ 50 ദീനാർ ഉള്ള പ്രീമിയം ആശുപത്രി പൂർണതോതിൽ പ്രവർത്തന സജ്ജമാവുന്നതോടെ 130 ദീനാറായി ഉയരും. 2018 ജനുവരിയിൽ ഭാഗികമായി പ്രവർത്തനമാരംഭിക്കുന്ന ഇൻഷുറൻസ് ആശുപത്രി 2020 പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ഫർവാനിയയിലും ദജീജിലും രണ്ട് ഹെൽത്ത് സെൻററുകളാണ് തുറക്കുക.
ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് നിലവിൽവരിക. അഹ്മദി, ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തനം ആരംഭിക്കുക. ഇതിൽ അഹ്മദി ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഓരോ മൂന്നു മാസത്തിലും ഒരു ഹെൽത്ത് സെൻറർ എന്ന തോതിൽ വിവിധ ഭാഗങ്ങളിൽ തുടങ്ങാനാണ് പദ്ധതി.
കുവൈത്ത് സിറ്റി: പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ തുടങ്ങുന്ന വിദേശികൾക്കായുള്ള നിർദിഷ്ട ഇൻഷുറൻസ് ആശുപത്രിയിൽ സ്വദേശികൾക്ക് 50 ശതമാനം വിഹിതം നൽകുമെന്ന് റിപ്പോർട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അന്നഹ്ർ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആകെ 230 ദശലക്ഷം ദീനാർ മൂലധനം വേണ്ട പദ്ധതിയിൽ 26 ശതമാനം ഷെയർ അൽ അറബി ഗ്രൂപ് എന്ന സ്വകാര്യ കമ്പനിക്കാണ്.
24 ശതമാനം പബ്ലിക് അതോറിറ്റി ഫോർ ഇൻവെസ്റ്റ്മെൻറ്, പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ സെക്യൂരിറ്റി എന്നീ സർക്കാർ വകുപ്പുകൾക്ക് ലഭിക്കും. ബാക്കി 50 ശതമാനമാണ് സ്വദേശികളായ പൊതുജനങ്ങൾക്ക് നൽകുക. പ്രാഥമിക ഒാഹരി വിൽപനക്ക് പബ്ലിക് അതോറിറ്റി ഫോർ ഇൻവെസ്റ്റ്മെൻറ് ഒരുക്കം നടത്തിവരുകയാണ്.
എല്ലാ പ്രാഥമിക ഹെൽത്ത് സെൻററുകളും ആശുപത്രികളും 2020 ഓടെ വിദേശികൾക്ക് തുറന്നു കൊടുക്കാനാകുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയത്. 36793 ചതുരശ്ര മീറ്റർ ചുറ്റളവിലുള്ളതാണ് അ്മദി ഇൻഷുറൻസ് ആശുപത്രി. മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിലെ 20 ലക്ഷത്തിലധികംവരുന്ന വിദേശികളും അവരുടെ കുടുംബവും ഇതിെൻറ പ്രയോജകരായി മാറും. ഇതോടെ, സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് ഇല്ലാതായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.