നിർബന്ധിത ഇൻഷുറൻസ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് നാളെമുതൽ
text_fieldsകുവൈത്ത് സിറ്റി: ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പ്രവാസി ഇന്ത്യൻ തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കിയ നിർബന്ധിത ഇൻഷുറൻസ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് (പ്രവാസി ഭാരതീയ ഭീമ യോജന) ചൊവ്വാഴ്ച നിലവിൽ വരും. ഇമിഗ്രേഷൻ ക്ലിയറൻസിന് അപേക്ഷിക്കുേമ്പാൾ തന്നെ നിർബന്ധിത ഇൻഷുറൻസ് പദ്ധതിയിലും ഉൾപ്പെടുത്തും. രണ്ടു വർഷത്തേക്ക് 275 രൂപയും മൂന്നുവർഷത്തേക്ക് 375 രൂപയുമാണ് പ്രീമിയം തുക. പിന്നീട് പോളിസി ഒാൺലൈനായി പുതുക്കാൻ കഴിയും. ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് ലഭിക്കുക. അപകടമരണം, അപകടംമൂലം ഉണ്ടായ സ്ഥിരമായ അംഗവൈകല്യത്തെ തുടർന്ന് ജോലിനഷ്ടം എന്നീ സാഹചര്യങ്ങളിൽ പത്തുലക്ഷം രൂപ ലഭിക്കും.
അപകട മരണം, അപകടം മൂലമുള്ള അംഗവൈകല്യം തുടങ്ങിയവക്ക് തൊഴിലുടമ ക്ലെയിം ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ വിദേശരാജ്യത്തെ സർക്കാറിൽനിന്ന് സർട്ടിഫിക്കറ്റുകളും റിപ്പോർട്ടുകളും ലഭിക്കേണ്ടതുണ്ടായിരുന്നു. ഇനി ഇത്തരം രേഖകൾ അതത് രാജ്യത്തെ ഇന്ത്യൻ എംബസി നൽകിയാൽ മതിയാവും.
ജോലി മാറിയാലും പോളിസിയെ ബാധിക്കില്ല. അപകടം, രോഗം എന്നിവ മൂലമുള്ള ആശുപത്രിവാസത്തിന് ഒരുലക്ഷം രൂപ വരെ ലഭിക്കും. നേരത്തെ ഇത് 75,000 ആയിരുന്നു. തൊഴിൽ കേസുകൾ നടത്താനുള്ള ധനസഹായം 30,000ത്തിൽനിന്ന് 45,000 രൂപയായി ഉയർത്തി. ആരോഗ്യപരമായ കാരണങ്ങളാലോ മറ്റോ ജോലി നഷ്ടപ്പെട്ടാൽ നാട്ടിലേക്കുള്ള മടക്കയാത്രക്ക് ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ് ലഭിക്കും. അപകടമരണമോ സ്ഥിരമായ അംഗവൈകല്യമോ സംഭവിച്ചാലും നാട്ടിലേക്കുള്ള ടിക്കറ്റ് നൽകും. കൂടെ യാത്രചെയ്യുന്ന സഹായിക്ക് ഇരുവശത്തേക്കുമുള്ള യാത്രാചെലവും അനുവദിക്കും.
തേൻറതല്ലാത്ത കാരണത്താൽ ജോലിയിൽനിന്ന് കാലാവധി പൂർത്തിയാവുന്നതിന് മുമ്പ് പിരിച്ചുവിടുക, തൊഴിലുടമ സ്വീകരിക്കാതിരിക്കുക, തൊഴിൽ കരാറിൽ പ്രതികൂലമായ കാര്യങ്ങളുണ്ടാവുക തുടങ്ങിയ സാഹചര്യങ്ങളിലും നാട്ടിലേക്കുള്ള ടിക്കറ്റ് ചെലവ് ലഭിക്കും. ഇവയെല്ലാം ലഭിക്കുന്നതിന് എംബസിയുടെ സാക്ഷ്യപത്രവും ടിക്കറ്റിെൻറ ഒറിജിനലും വേണം. സാധാരണ പ്രസവത്തിന് 35,000 രൂപയും സിസേറിയന് 50,000 രൂപയും ലഭിക്കും. കുടുംബത്തിെൻറ ഇന്ത്യയിലുള്ള ചികിത്സക്ക് പ്രതിവർഷം 50,000 രൂപ വരെയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.