ഇൻഷുറൻസ് ആശുപത്രി: ആദ്യ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹവല്ലിയില്‍ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികളുടെ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നു മാ റ്റുന്നതിെൻറ ഭാഗമായി രൂപവത്കരിക്കുന്ന ദമാന്‍ കമ്പനിയുടെ ആദ്യ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹവല്ലിയില്‍ ആരംഭിച്ചു. ഹവല്ലിയിലെ മുത്തന്ന തെരുവിന് സമീപമാണ് ആരോഗ്യകേ ന്ദ്രം. വിവിധ ഗവര്‍ണറേറ്റുകളിലായി അഞ്ച് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഉടന്‍തന്നെ തുറന്നു പ്രവര്‍ത്തിക്കും. ദമാൻ ഇൻഷുറൻസ് ആശുപത്രി പദ്ധതി 2020 പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് നിലവിൽവരുക. അഹ്മദി, ഫർവാനിയ, ജഹ്റ എന്നിവിടങ്ങളിലാണ് വലിയ ആശുപത്രികൾ പ്രവർത്തിക്കുക. മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിലെ 20 ലക്ഷത്തിലധികംവരുന്ന വിദേശികളും അവരുടെ കുടുംബവും ഇതിെൻറ പ്രയോജകരായി മാറും.
പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ ഇൻഷുറൻസ് ഫീസ് നിലവിലെ 50 ദീനാറിൽനിന്ന് 130 ദീനാറായി ഉയരും. പുതിയ ആരോഗ്യകേന്ദ്രത്തിൽ രോഗികളെ സ്വീകരിക്കാനായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മെഡിക്കല്‍, അഡ്മിനിസ്ട്രേറ്റിവ്, ലോജിസ്റ്റിക് തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും കമ്പനി ചെയര്മാന് മുതലഖ് അല്‍ സനാഇ വ്യക്തമാക്കി.
3079 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് ആരോഗ്യകേന്ദ്രം നിർമിച്ചിരിക്കുന്നത്. 20 ക്ലിനിക്കുകള്‍ അടങ്ങുന്ന കേന്ദ്രത്തിൽ ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ്, റേഡിയോളജി, സോണാര്‍, ലബോട്ടറി, ദന്താശുപത്രി, ആരോഗ്യ ബോധവത്കരണ സേവനങ്ങളെല്ലാം ഉൾക്കൊള്ളുന്നു. രാജ്യത്തെ ആരോഗ്യമേഖലയില്‍ കൂടുതല്‍ വികസനങ്ങള്‍ കൊണ്ടുവരാനും ജനസംഖ്യ വർധിക്കുന്നതിനനുസരിച്ചുള്ള ആവശ്യകതകള്‍ നിറവേറ്റാനുമായി രൂപവത്കരിച്ച ആദ്യത്തെ കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് കമ്പനി ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. മുഹമ്മദ് അല്‍ കനായ് വ്യക്തമാക്കി. രോഗികള്‍ക്കു മികച്ച സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്നതിനായി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.