ഇൻറർ പാർലമെൻററി യൂനിയൻ സമ്മേളനം: കുവൈത്ത് സംഘം ഇന്തോനേഷ്യയിൽ
text_fieldsകുവൈത്ത് സിറ്റി: 144ാമത് ഇൻറർ പാർലമെൻററി യൂനിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിമിന്റെ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധി സംഘം ഇന്തോനേഷ്യയിലെത്തി. മാർച്ച് 19 മുതൽ 24 വരെയാണ് സമ്മേളനം. ഇന്തോനേഷ്യയിലെ കുവൈത്ത് അംബാസഡർ അബ്ദുൽ വഹാബ് അൽ സഗ്റിന്റെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചു.
ഡോ. ഉബൈദ് അൽ മുതൈരി, ഡോ. ഹമദ് അൽ മതർ, ഡോ. ഹിഷാം അൽ സാലിഹ്, നാസർ അൽ ദൂസരി, മുബാറക് അൽ അജ്മി, പാർലമെൻറ് സെക്രട്ടറി ജനറൽ ആദിൽ അൽ ലുഗാനി എന്നിവരും സംഘത്തിലുണ്ട്.
ഇൻറർ പാർലമെൻററി യൂനിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിമിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്തോനേഷ്യയിലെത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.