ഭിന്നശേഷി ദിനം; കുവൈത്ത് യൂനിവേഴ്സിറ്റിയിൽ എക്സിബിഷൻ
text_fieldsകുവൈത്ത് സിറ്റി: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ ഭാഗമായി കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പ്രത്യേക എക്സിബിഷൻ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സാംസ്കാരിക-കലാ പ്രവർത്തനങ്ങളുടെ കൂട്ടായ്മയാണ് പരിപാടി ഒരുക്കിയത്. സബാഹ് അൽ സലീം സിറ്റി കാമ്പസിലെ കോളജ് ഓഫ് അഡ്മിനിസ്ട്രേറ്റിവ് സയൻസസിൽ സംഘടിപ്പിച്ച എക്സിബിഷനിൽ ഭിന്നശേഷി പ്രതിഭകളടക്കം പങ്കെടുത്തു. ഇവരുടെ വിവിധ നിർമാണങ്ങൾ, കലാവസ്തുക്കൾ, പെയിന്റിങ്ങുകൾ എന്നിവയുടെ പ്രദർശനവും നടന്നു.
പ്രദർശനത്തിൽ ഡയറക്ടർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. യുനെസ്കോ ക്ലബ് സൂപ്പർവൈസർ അബ്രാർ അൽ കന്ദാരിയുടെ മേൽനോട്ടത്തിലായിരുന്നു പ്രദർശനം. ഡിപ്പാർട്മെന്റ് ഓഫ് സ്റ്റുഡന്റ് അഫയേഴ്സ്, ഡിപ്പാർട്മെന്റ് ഓഫ് കൾച്ചറൽ ആൻഡ് ആർട്ടിസ്റ്റിക് ആക്ടിവിറ്റീസ് എന്നിവ വൈകല്യമുള്ളവർക്കായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്റ്റുഡന്റ് അഫയേഴ്സ് ആക്ടിങ് ഡീൻ ഡോ. മുഹമ്മദ് അൽ ദാഫിരി എക്സിബിഷന് പ്രോത്സാഹനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.