ഇന്റർനാഷനൽ ഇൻവെൻഷൻ ഫെയർ കുവൈത്തിൽ
text_fieldsകുവൈത്ത്സിറ്റി: മിഡിൽ ഈസ്റ്റിലെ 14-ാമത് ഇന്റർനാഷനൽ ഇൻവെൻഷൻ ഫെയർ ഞായറാഴ്ച മുതൽ കുവൈത്തിൽ നടക്കും. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഫെയറിൽ 40 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും. നാല് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രാദേശികവും അന്തർദേശീയവുമായ നിരവധി ശാസ്ത്ര, കണ്ടുപിടിത്ത സംഘടനകളെ ഒരുമിച്ച് കൊണ്ടുവരുമെന്ന് കുവൈത്ത് സയൻസ് ക്ലബ് ചെയർമാനും ഐ.ഐ.എഫ്.എം.ഇ സംഘാടക സമിതി തലാൽ അൽ ഖറാഫി അറിയിച്ചു.
40 രാജ്യങ്ങളിൽ നിന്നായി ഇരുനൂറിലധികം അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഫെയർ ജൂറി മേധാവി ഡേവിഡ് ഫാറൂഖി പറഞ്ഞു.
കുവൈത്ത് യൂനിവേഴ്സിറ്റി, കുവൈത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സയൻ്റിഫിക് സെൻ്റർ, സബാഹ് അൽ അഹമ്മദ് സെൻ്റർ ഫോർ ഗിഫ്റ്റ്നെസ് ആൻഡ് ക്രിയേറ്റിവിറ്റി തുടങ്ങി നിരവധി ശാസ്ത്ര സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 14 കണ്ടുപിടിത്തങ്ങളുമായി 21ന് പേർ പങ്കെടുക്കും. ജൂറിയിൽ 60 ഓളം അക്കാദമിക് വിദഗ്ധരും ശാസ്ത്ര മേഖലകളിലെ വിദഗ്ധരും ഉൾപ്പെടുന്നുവെന്നു. 2007 ൽ ആരംഭിച്ച ഇൻ്റർനാഷനൽ ഇൻവെൻഷൻ ഫെയർ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളുടെ പ്രത്യേക പ്രദർശനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.