ഇന്ത്യൻ എംബസിയിൽ യോഗ ദിനാചരണം
text_fieldsകുവൈത്ത് സിറ്റി: പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം കുവൈത്തിലെ ഇന്ത്യൻ എംബസിയിലും ആചരിച്ചു. യോഗ പരിശീലകരും നയതന്ത്ര സേനാംഗങ്ങളും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്കിടെ മംഗഫ് തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മൗനപൂർവം ആദരാഞ്ജലി അർപ്പിച്ചു.
കുവൈത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള യോഗ പരിശീലകരും വിദ്യാർഥികളും യോഗ പ്രകടനങ്ങൾ കാഴ്ചവെച്ചു. കുവൈത്തിലുടനീളം നടന്ന യോഗ ഇവന്റിന്റെയും കർട്ടൻ റൈസർ പ്രവർത്തനങ്ങളിലും മികച്ച പ്രകടനം നടത്തിയവർക്കുള്ള പ്രശംസ പത്രങ്ങളും ചടങ്ങിൽ സമ്മാനിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പ്രശംസാപത്രങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.