ഇന്റർനെറ്റ് വേഗം കൂടും; അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വിപുലപ്പെടുത്തുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വിപുലപ്പെടുത്തുന്നു. ടെറസ്ട്രിയൽ കമ്യൂണിക്കേഷൻസ് നെറ്റ്വർക് വികസിപ്പിക്കുന്നതിനായി കോപ്പറിന് പകരം ഫൈബർ കേബിളുകൾ ഉപയോഗിച്ച് രാജ്യത്തെ ടെലികോം നെറ്റ്വർക് നവീകരിക്കുമെന്ന് കമ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. രാജ്യമൊട്ടാകെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെ ശക്തമായ അടിത്തറയുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേബ്ള്‍ ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്കാന് രാജ്യത്തെ സേവനദാതാക്കള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
അതോടൊപ്പം മേഖലയിലെ ഐ.ടി ഹബ് ആയും നോളജ് ഇക്കോണമിയായും വളരാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് പുതിയ നീക്കം ഏറെ സഹായകരമാകും. കുവൈത്തിലെ 34 പ്രദേശങ്ങളെ ബന്ധിപ്പിച്ച് അതിവേഗ ഇന്റർനെറ്റും ആശയവിനിമയ സംവിധാനവും ലഭ്യമാക്കാനുള്ള ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ നടപ്പാക്കുമെന്ന് പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോര്‍ട്ട് ചെയ്തു.
ടെലിഫോൺ, ഇന്റർനെറ്റ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ വിദൂരമായ പ്രദേശങ്ങളിൽ പോലും ഒപ്റ്റിക്കൽ ഫൈബർ കേബിളെത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.