ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പരിശോധന
text_fieldsകുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പരിശോധന നടത്തി. ജോയന്റ് കമ്മിറ്റിയുമായി ഏകോപിപ്പിച്ച് ഹവല്ലി, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
22 ഓഫിസുകൾക്ക് പിഴ ചുമത്തി. 13 തൊഴിലാളികളെ സസ്പെൻഡ് ചെയ്തു. പിടിയിലായവരെ നാടുകടത്തുന്നതിനായി തൊഴിലാളി അഭയകേന്ദ്രത്തിലേക്കു മാറ്റി. ആറു മാസത്തേക്ക് ഓഫിസ് പെർമിറ്റുകൾ സസ്പെൻഡ് ചെയ്തു.
നിയമങ്ങളും ചട്ടങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. പരിശോധന കർശനമാക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അസ്സബാഹ് ശക്തമായ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.