ഇന്ത്യയിൽ നിക്ഷേപം: കുവൈത്ത് മികച്ച പ്രതികരണം -അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള സാധ്യതകളോട് മികച്ച രീതിയിലാണ് കുവൈത്ത് പ്രതികരിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക.
ഇത് പ്രതീക്ഷയോടെയാണ് കാണുന്നത്. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് പ്രയോജനപ്പെടുംവിധം പരസ്പര സാമ്പത്തിക പങ്കാളിത്തമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനം എംബസിയുടെ നേതൃത്വത്തില്‍ നടന്നുവരുകയാണെന്നും അംബാസഡർ പറഞ്ഞു.
ഇന്ത്യന്‍ എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ജൂണിൽ കുവൈത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അംബാസഡര്‍ അറിയിച്ചു. ലോകത്തെ അതിവേഗം വളരുന്ന ടൂറിസം സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടെത്.
മസൂറി, നൈനിറ്റാള്‍, ഷിംല തുടങ്ങി ഇന്ത്യയിലെ മിക്ക ഭാഗങ്ങളും വിദേശികളെ ആകർഷിക്കുന്ന ഭൂപ്രദേശങ്ങളാണെന്ന് അംബാസഡര്‍ പറഞ്ഞു. ഇവിടങ്ങളിലേക്ക് കുവൈത്തികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം പ്രമോഷൻ പരിപാടികൾ.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി അംബാസഡർ ഡോ. ആദർശ് സ്വൈക വിവിധ ഇടപെടലുകൾ നടത്തി വരികയാണ്. ഇരു രാജ്യങ്ങളും തമ്മിൽ പുതിയ കരാറുകളിൽ ഏർപ്പെടൽ, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമായി കുവൈത്തിലെ വകുപ്പ് മന്ത്രിമാർ, ഗവർണർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അംബാസഡർ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ചകളും ചർച്ചകളും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.