ഇഖാമ പരിശോധന: ഇൗ വർഷം പിടികൂടിയത് 3953 പേരെ മാത്രം
text_fieldsകുവൈത്ത് സിറ്റി: സർക്കാർ സംവിധാനം കോവിഡ് പ്രതിരോധത്തിൽ മുഴുകിയതിനാൽ ഇൗ വർഷം താമസ നിയമലംഘനം പിടികൂടാനുള്ള പരിശോധന കാര്യമായി നടന്നില്ല. ഇൗ വർഷം ഇതുവരെ ഇഖാമ നിയമലംഘനത്തിന് പിടിയിലായത് 3953 വിദേശികൾ മാത്രം. ഇതിൽ 35 ശതമാനം ഗാർഹികത്തൊഴിലാളികളാണ്. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കാണിത്. രാജ്യത്തിെൻറ വിവിധ മേഖലകളിലായി 321 റൗണ്ട് പരിശോധനകളാണ് നടന്നത്. മുൻവർഷങ്ങളിൽ 30,000ത്തിന് മുകളിൽ ആളുകളെ പിടികൂടിയിരുന്ന സ്ഥാനത്താണിത്.
സ്പോൺസർ മാറി ജോലിചെയ്തതിനാണ് 2617 സ്വകാര്യ തൊഴിൽ വിസക്കാരെ പിടികൂടിയത്. ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം എന്നിവയുടെ പരിശോധനയിലാണ് ഇഖാമ നിയമലംഘകരും പിടിയിലായത്. കോവിഡ് വ്യാപനം ഭയക്കുന്നതിനാൽ ജയിൽ അന്തേവാസികൾ കൂടാൻ അധികൃതർ താൽപര്യപ്പെടുന്നില്ല. പൊതുവിൽ ജയിലിൽ ആളധികമുള്ള സ്ഥിതിയുണ്ട്. കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ വ്യാപക പരിശോധന നടത്തി അനധികൃത താമസക്കാരെ നാടുകടത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൗ വർഷം ഇത് സാധ്യമാവാൻ ഇടയില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ കസ്റ്റഡിയിൽ നിരവധി പേർ കഴിയുന്നുണ്ട്.താമസിപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ കർഫ്യൂ ലംഘനത്തിനുവരെ കൂടുതൽ പേരെ പിടികൂടാൻ അധികൃതർ മടിച്ചു.
രാജ്യവ്യാപക പരിശോധന കാമ്പയിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്. വ്യോമഗതാഗതം സാധാരണ നിലയിലായാൽ ഉടൻ പരിശോധന ആരംഭിക്കാൻ കഴിയുംവിധം അധികൃതർ മുന്നൊരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. 75,000 പേരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം നാടുകടത്താനാണ് പദ്ധതി. നാടുകടത്തൽ കേന്ദ്രത്തിൽ തിരക്ക് ഉണ്ടാവാത്തവിധം പെെട്ടന്നുതന്നെ നാടുകടത്തും. പിടികൂടി ഒന്നോ രണ്ടോ ദിവസത്തിനകം നാടുകടത്തുന്ന രീതിയിൽ വ്യോമയാന വകുപ്പിെൻറ സഹകരണം തേടും. കഴിഞ്ഞ ഏപ്രിലിൽ അനുവദിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവർക്ക് ഇനി ഇളവ് നൽകേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. 26,224 പേർ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. 1,20,000 അനധികൃത താമസക്കാർ രാജ്യത്ത് കഴിയുന്നതായാണ് കണക്കുകൾ. ഇവരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം സ്വന്തം നാടുകളിലേക്ക് കയറ്റിയയക്കാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.
കോവിഡിെൻറ പേരുപറഞ്ഞ് വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാരായ തടവുകാരെ ഏറ്റുവാങ്ങാൻ മടിക്കുന്നുമുണ്ട്. ജയിലിൽ കോവിഡ് പടരാതിരിക്കാൻ അധികൃതർ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. പുതുതായി കൊണ്ടുവരുന്നവരെ പ്രത്യേക ബ്ലോക്കിലാണ് താമസിപ്പിക്കുന്നത്. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ഉടൻ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. ജയിൽ ഇടക്കിടെ അണുനശീകരണം നടത്തുന്നു. എന്നിട്ടും ഏതാനും തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇൗ സാഹചര്യത്തിൽ പുതുതായി കൂടുതൽ പേരെ ജയിലിലേക്ക് കൊണ്ടുവരേണ്ട എന്നതാണ് ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.