ഇറാഖ്: തകർച്ച ഭീകരം, സഹായം ഏറെ ആവശ്യം–വിദഗ്ധരുടെ സമ്മേളനം
text_fieldsകുവൈത്ത് സിറ്റി: ഇറാഖിലെ തകർച്ച ഭീകരമാണെന്നും സഹായം ഏറെ ആവശ്യമാണെന്നും െഎക്യരാഷ്ട്രസഭയുടെ പുനരധിവാസപദ്ധതിയുടെ ഇറാഖി പ്രതിനിധിയായ ഇർഫാൻ അലി.ഇറാഖ് സഹായ ഉച്ചകോടിയുടെ ഭാഗമായുള്ള വിദഗ്ധരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുനരുദ്ധാരണ വിഷയത്തിൽ സ്വകാര്യമേഖലക്ക് ഏറെ ചെയ്യാനുണ്ട്.അഭയാർഥികൾക്കായുള്ള അന്താരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം ഇറാഖിൽ അഭയാർഥികളായി കഴിയുന്നത് 26 ലക്ഷം ജനങ്ങൾ. സാറ്റലൈറ്റ് ദൃശ്യങ്ങൾ വഴിയുള്ള കണക്കെടുപ്പ് പ്രകാരം 26,000 വീടുകൾ കാര്യമായി തകർന്നു. ഇതിൽ 17,000 വീടുകൾ മൊസൂളിലാണ്. സ്കൂളുകൾ മൂന്ന് ഷിഫ്റ്റുകളിലായാണ് പ്രവർത്തിക്കുന്നത്. ആരോഗ്യമേഖലയും വൻ പ്രതിസന്ധി നേരിടുന്നു. ആശുപത്രികൾ തകർന്നു. ഉള്ളവയിൽ തന്നെ മരുന്നും ചികിത്സഉപകരണങ്ങളുമില്ല.
ഡോക്ടർമാരും ജീവനക്കാരുമില്ല. കുവൈത്തടക്കം രാജ്യങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സാമ്പത്തികസഹായത്തിൽ പ്രവർത്തിക്കുന്ന ചെറിയ ക്ലിനിക്കുകളാണ് ആരോഗ്യരംഗത്തെ പ്രധാന ആശ്വാസം.ട്രാൻസ്പരൻസി ഇൻറർനാഷനലിെൻറ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും അഴിമതിയുള്ള പത്താമത്തെ രാജ്യമാണ് ഇപ്പോൾ ഇറാഖ്. യുദ്ധം രാജ്യത്തിെൻറ ഭരണസംവിധാനത്തെയും തകർത്തെറിഞ്ഞു. ഒന്നിനും ഒരു വ്യവസ്ഥയില്ലാത്ത അവസ്ഥയിൽ നിക്ഷേപകരെ ആകർഷിക്കാൻ കഴിയുന്നില്ല.
എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സ്വകാര്യമേഖല എന്തെങ്കിലും ചെയ്തേ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വരുംതലമുറ ഇൗ രാജ്യത്തിെൻറ സുരക്ഷക്കും അഭിവൃദ്ധിക്കുമായി ഒന്നും ചെയ്യാൻ കഴിയാത്തവരായി മാറുമെന്ന് ഇറാഖിലെ യു.എൻ ചിൽഡ്രൻസ് ഫണ്ട് പ്രതിനിധി പീറ്റർ ഹോക്കിൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.