വാണിജ്യ സഹകരണം:ഇറാഖ് -കുവൈത്ത് കരാർ
text_fieldsകുവൈത്ത് സിറ്റി: വാണിജ്യ സഹകരണം വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കരാറിൽ കുവ ൈത്തും ഇറാഖും ഒപ്പുവെച്ചു. സന്ദർശനത്തിനായി ബഗ്ദാദിലെത്തിയ കുവൈത്ത് വാണിജ്യമന്ത്ര ി ഖാലിദ് അൽ റൗദാനും ഇറാഖ് വാണിജ്യമന്ത്രി മുഹമ്മദ് അൽ ആനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. രണ്ടുദിവസത്തെ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര വ്യാപാര മേഖല സാധ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ രണ്ടുമന്ത്രിമാരും വിശദമായ ചർച്ചകൾ നടത്തിയിരുന്നു.
ഇറാഖിലെ അതിർത്തി കവാടമായ സഫ്വാനും കുവൈത്ത് അതിർത്തി കവാടമായ അബ്ദലിക്കും സമീപമാണ് നിർദിഷ്ട സ്വതന്ത്ര വ്യാപാര മേഖല നിർമിക്കുക. ഇത് ഉപയോഗപ്പെടുത്തി ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര കൈമാറ്റവും ചരക്കുനീക്കവും എളുപ്പമാക്കുകയാണ് ലക്ഷ്യം. മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ പഠനവും അന്തിമ റിപ്പോർട്ടും തയാറാക്കാൻ ഇരു വിഭാഗങ്ങളിലെയും സാങ്കേതിക വിദഗ്ധരടങ്ങുന്ന പ്രത്യേക സമിതി രൂപവത്കരിക്കും. ഇരു രാജ്യങ്ങളിലെയും ബിസിനസ് പ്രമുഖർക്കുള്ള വിസ നടപടികൾ കൂടുതൽ ഉദാരമാക്കാനും ധാരണയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.