ഇറാഖിലെ കുവൈത്ത് പൗരന്മാർ സുരക്ഷിതരെന്ന് അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: തൊഴിലില്ലായ്്മയിലും അഴിമതിയിലും പ്രതിഷേധിച്ച് ഇറാഖില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നതെങ്കിലും ഇറാഖിലെ താമസക്കാരായ കുവൈത്ത് പൗരന്മാര് സുരക്ഷിതരാണെന്ന് ഇറാഖിലെ കുവൈത്ത് അംബാസഡര്‍ സാലിം അല്‍ സമാനാന് വ്യക്തമാക്കി.
കുവൈത്ത് പൗരന്മാരില്നിന്ന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഇറാഖിലെ മുഴുവന്‍ ഭാഗങ്ങളിലെയും ബന്ധപ്പെട്ട ഓഫിസുകളില്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ഇറാഖിലെ പല ഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖാപിച്ചിട്ടുണ്ടെങ്കിലും കുവൈത്ത് പൗരന്മാര് നില്ക്കുന്ന സ്ഥലങ്ങളിലുള്ള കലുഷിതാവസ്ഥ പൗരന്മാരെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാഖില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭം നാലാം ദിവസത്തിലേക്കടുക്കുമ്പോഴാണ് അദ്ദേഹത്തിെൻറ പ്രസ്താവന വന്നത്. പ്രക്ഷോഭത്തില്‍ ഇതുവരെ 44 പേര് മരിക്കുകയും നിരവധി പേര് ഗുരുതരാവസ്ഥയിലാണെന്നും ഇറാഖ് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പ്രക്ഷോഭം ശക്തിയാര്‍ജിച്ചതോടെ ഇറാഖിലെ പല ഭാഗങ്ങളിലും ഇൻറര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
മാത്രമല്ല, പ്രക്ഷോഭകരുടെ നേരെ സായുധസൈന്യം നിറയൊഴിച്ചതാണ് മരണസംഖ്യ വർധിക്കാനും നൂറിലേറെ പേര്‍ക്ക് പേര്‍ക്ക് പരിക്കു പറ്റാനും കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സമരക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത് നാലു വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി രാജിവെക്കണമെന്നാണ്. നാലു കോടി ജനസംഖ്യയുള്ള ഇറാഖില്‍ നിരവധി പേർ തൊഴില്‍ക്ഷാമം രൂക്ഷമായി അനുഭവിക്കുന്നത് കാരണമാണ് ജനങ്ങള്‍ സമരത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.