ഇറാഖിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കുവൈത്തികളുടേതാണെന്ന് ഉറപ്പില്ല
text_fieldsകുവൈത്ത് സിറ്റി: ഇറാഖിൽ സമീപകാലത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ അധിനിവേശകാലത്ത് കാണാതായ കുവൈത്ത് പൗര ന്മാരുടേതാണെന്ന് ഉറപ്പില്ലെന്ന് ഇക്കാര്യം അന്വേഷിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടന. സമൂഹമാധ്യമങ്ങളി ൽ പ്രചരിക്കുന്ന ഫോേട്ടാകൾ അടിസ്ഥാനമാക്കി തീർപ്പിലെത്താൻ കഴിയില്ല. ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യങ ്ങൾ വ്യക്തമാവൂ.
കുവൈത്ത് ആഭ്യന്തര മന്ത്രാലയവും കുറ്റാന്വേഷണ വകുപ്പുമാണ് ഡി.എൻ.എ പരിശോധനക്ക് നേതൃത്വം വഹിക്കുക. 1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കുവൈത്തിൽനിന്ന് കാണാതായത്. ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന്, കാണാതായ ചില കുവൈത്തികളുടെ മൃതദേഹ അവശിഷ്ടങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ അവശിഷ്ടങ്ങൾ കുവൈത്തിലെത്തിച്ച് മറവുചെയ്യുകയാണ് അന്ന് ചെയ്തത്.
കഴിഞ്ഞവർഷം ദക്ഷിണ ഇറാഖിലെ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ അധിനിവേശ കാലത്ത് കുവൈത്തിൽനിന്ന് കാണാതായവരുടേതാണെന്ന് സ്ഥിരീകരിക്കുകയും കുവൈത്തിന് കൈമാറുകയും ചെയ്തിരുന്നു. ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞ 48 യുദ്ധത്തടവുകാരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കുവൈത്ത് ഏറ്റുവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.