ഇറാഖിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധന നടത്തും
text_fieldsകുവൈത്ത് സിറ്റി: ഇറാഖിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കുവൈത്തികള ുടേതാണോ എന്നറിയാൻ ഡി.എൻ.എ പരിശോധന നടത്തും. ദക്ഷിണ ഇറാഖിലെ അൽ മുതന്ന, സമാവ ജില്ല കളിലാണ് കഴിഞ്ഞദിവസം നിരവധി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇറാഖ് അധിനിവ േശകാലത്ത് കാണാതായവരുടെ ബന്ധുക്കളുടെ ഡി.എൻ.എയുമായി താരതമ്യം ചെയ്യും. ഡി.എൻ.എ പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് വൻ നാശനഷ്ടങ്ങൾ വരുത്തിയ സദ്ദാമിെൻറ പട്ടാളം നൂറുകണക്കിന് കുവൈത്തികളെ പിടിച്ചുകൊണ്ടുപോവുകയും വിലകൂടിയ അപൂർവ വസ്തുക്കൾ ഇറാഖിലേക്ക് കടത്തുകയും ചെയ്തിരുന്നു.
അധിനിവേശസേന പിന്മാറി വർഷങ്ങൾ കഴിഞ്ഞിട്ടും കുവൈത്തിൽനിന്ന് കണാതായ നിരവധി സ്വദേശികളെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. 1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കാണാതായത്. ഇതിലധികവും കുവൈത്തികളാണ്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഇറാഖിലെ കൂട്ടക്കുഴിമാടങ്ങളിൽനിന്ന്, കാണാതായ ചില കുവൈത്തികളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ അവശിഷ്ടങ്ങൾ കുവൈത്തിലെത്തിച്ച് മറവുചെയ്യുകയാണ് അന്ന് ചെയ്തത്. 2004 മുതൽക്ക് മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. 369 ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.