ക്രമവിരുദ്ധമായി വിതരണം ചെയ്ത രണ്ടു മില്യൺ ദീനാർ വീണ്ടെടുത്തു
text_fieldsകുവൈത്ത് സിറ്റി: ജീവനക്കാർക്കും തൊഴിലാളികൾക്കും ക്രമവിരുദ്ധമായി നൽകിയിരുന്ന 2.08 ദശലക്ഷം ദീനാർ വിദ്യാഭ്യാസ മന്ത്രാലയം വീണ്ടെടുത്തതായി വിദ്യാഭ്യാസ മന്ത്രി ഡോ.അദേൽ അൽ അദാനി അറിയിച്ചു. 2023-2024 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ഈ തുകകൾ തിരിച്ചുപിടിച്ചതായി ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി കൂടിയായ ഡോ. അൽ അദാനി പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന ഫണ്ടുകളുടെ ഓഡിറ്റിങ് കർശനമാക്കുന്നതിന് ധനമന്ത്രാലയത്തിന്റെയും സിവിൽ സർവിസ് കമീഷന്റെയും നിർദേശങ്ങൾ പാലിക്കുന്നതായും വ്യക്തമാക്കി. രാജ്യത്തെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനായി നിയമങ്ങളും നിർദേശങ്ങളും എല്ലാവർക്കും ബാധകമാക്കും. ചെലവുകൾ വെട്ടിക്കുറക്കുന്നതിനും ജോലികൾ വേഗത്തിലാക്കുന്നതിനും സഹായിച്ച സാമ്പത്തിക മേഖലയിലെ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.