വരുന്നു; പൊതുപരിപാടികളുടെ പൂക്കാലം
text_fieldsകുവൈത്ത് സിറ്റി: പൊതുപരിപാടികൾക്ക് അനുമതിനൽകിയതോടെ വരുന്ന മാസത്തിൽ പ്രവാസി സംഘടനകളുടെ നിരവധി പരിപാടികൾ നടക്കും.
ഒക്ടോബർ 24 മുതലാണ് വിവാഹ സൽക്കാരങ്ങൾക്കും സമ്മേളനങ്ങൾക്കും മറ്റു പൊതുപരിപാടികൾക്കും കുവൈത്ത് മന്ത്രിസഭ അനുമതിനൽകിയത്. പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ മാത്രമേ പെങ്കടുപ്പിക്കാവൂ എന്നും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാമാർഗനിർദേശങ്ങൾ പാലിക്കണമെന്നും നിബന്ധനയുണ്ട്. ഒന്നര വർഷത്തിലേറെയായി നിലച്ചിരുന്ന സ്റ്റേജ് പരിപാടികളും സമ്മേളനങ്ങളും വാർഷികാഘോഷങ്ങളിൽ പൂർവാധികം ശക്തമായി തിരിച്ചുവരും.
നവംബർ തുടക്കംമുതൽ നിരവധി പരിപാടികൾ നടക്കുമെന്ന് സംഘടന വൃത്തങ്ങളിൽനിന്ന് സൂചന ലഭിച്ചു. കുവൈത്ത് കോവിഡ്കാല നിയന്ത്രണങ്ങൾ നീക്കി സാധാരണജീവിതത്തിലേക്ക് മാറുന്നതിെൻറ അഞ്ചാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ വർഷം സംഘടനകൾ വാർഷികവും ആഘോഷപരിപാടികളും ഒാൺലൈനായാണ് സംഘടിപ്പിച്ചിരുന്നത്. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ ഒറ്റപ്പെട്ട ചില പരിപാടികൾ കഴിഞ്ഞ മാസം മുതൽ ഒാഫ്ലൈനായും നടക്കുന്നുണ്ട്. 300ലേറെ എംബസിയിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ പ്രവാസി സംഘടനകൾ കുവൈത്തിൽ പ്രവർത്തിക്കുന്നു.
രജിസ്റ്റർ ചെയ്യാത്ത ചെറുസംഘടനകളും കൂട്ടായ്മകളും വേറെയുമുണ്ട്. ഇന്ത്യ, കുവൈത്ത് നയതന്ത്രബന്ധത്തിെൻറ 60ാം വാർഷികാഘോഷ പരിപാടികളും നേരിട്ട് നടത്താൻ കളമൊരുങ്ങി. നിരവധി പരിപാടികൾ എംബസി ആസൂത്രണം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.